Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഭക്ഷണം കഴിയ്ക്കുന്നതു രോഗമാകുമ്പോള്..
ഭക്ഷണം ജീവന്റെ അടിസ്ഥാനപരമായ ഒരു ആവശ്യമാണ്. എന്നാല്‍ ഭക്ഷണം കഴിയ്ക്കുന്നത് രോഗമായി മാറുമ്പോഴോ. ഇത്തരത്തിലുള്ള ചില രോഗങ്ങള്‍ തിരിച്ചറിയൂ.

ബുലീമിയ നെര്‍വോസ എന്നൊരു രോഗമുണ്ട്. ആര്‍ത്തി പൂണ്ട് ആവശ്യത്തിലേറെ ഭക്ഷണം കഴിയ്ക്കും. പിന്നീടിതു മുഴുവന്‍ ഛര്‍ദിച്ചു കളയുകയും ചെയ്യും. തടിക്കുമെന്ന ഭയമാണ് ഇതിനു പ്രേരിപ്പിക്കുന്ന മനശാസ്ത്രം. മരിച്ചുപോയ ബ്രിട്ടീഷ് രാജകുമാരി ഡയാനയ്ക്ക് ഈ രോഗമുണ്ടായിരുന്നു.
അനോറെക്സിയ ഇമോഷണല്‍ അരക്ഷിതാവസ്ഥ വരുമ്പോള്‍ അനുഭവിക്കുന്ന ഒന്നാണ്. ശരീരം തടിക്കുമോയെന്ന ഭയം കാരണം ഭക്ഷണനിയന്ത്രണവും വ്യായാമവും കൂടുതലായി ചെയ്ത് മെലിയാല്‍ നോക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. കൗമാരക്കാരില്‍ കൂടുതല്‍ കണ്ടുവരുന്ന ഒരു രോഗമാണിത്. ഇത്തരം രോഗമുള്ളവരുടെ ആരോഗ്യം തന്നെ അവതാളത്തിലാകും.
കംപല്‍സീവ് ഈറ്റിംഗ് ഡിസോര്‍ഡര്‍ ഭക്ഷണവുമായി ബന്ധപ്പെട്ട മറ്റൊരു രോഗമാണ്. ഇവിടെ വിശപ്പില്ലെങ്കിലും ഒരാള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കും. ഭക്ഷണത്തോലുള്ള ആര്‍ത്തി എന്നു വേണമെങ്കില്‍ പറയാം. കഴിയ്ക്കേണ്ട എന്നു വച്ചാലും ഇത്തരക്കാര്‍ക്ക് ഭക്ഷണം നിയന്ത്രിക്കാന്‍ പറ്റിയെന്നു വരില്ല.
നൈറ്റ് ഈറ്റിംഗ് സിന്ഡ്രോമുണ്ട്. ഡയറ്റിലാണ്, തടി കുറയ്ക്കണമെന്നൊക്കെ ചിന്തിച്ച് രാവിലെ മുഴവന്‍ ഭക്ഷണം കഴിയ്ക്കാതിരിക്കുന്നവരും ഭക്ഷണത്തില്‍ കഠിനനിയന്ത്രണങ്ങള്‍ ഏര്പ്പെടുത്തുന്നവരുമുണ്ട്. എന്നാല്‍ രാത്രിയാകുന്നതോടെ ഭക്ഷണത്തോടുള്ള ആര്‍ത്തി മൂത്ത് ഇക്കൂട്ടര്‍ ഭക്ഷണം വാരിവലിച്ചു കഴിയ്ക്കും. രാത്രിയായതു കൊണ്ട് ഭക്ഷണം ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യും. ഇത് ദഹനവ്യവസ്ഥയെ താളം തെറ്റിക്കും. ശരീരത്തിന്റെ തടി കൂട്ടുകയും ചെയ്യും.
പൈക എന്ന മറ്റൊരു അവസ്ഥയുണ്ട്. ഭക്ഷണമല്ലാത്ത ചില പദാര്‍ത്ഥങ്ങള്‍ രുചിച്ചു നോക്കാനുള്ള ആഗ്രഹമാണിത്. ഈ പ്രേരണ അടക്കാന്‍ പറ്റാതെ ഇത്തരം രോഗമുള്ളവര്‍ അവ നക്കി നോക്കുകയെങ്കിലും ചെയ്യും. സ്കൂളില്‍ ചില കുട്ടികള്‍ക്ക് ചോക്കു തിന്നുന്ന ശീലം ഉദാഹരണം. പെയിന്റ്, മണ്ണെണ്ണ തുടങ്ങിയവ ഇങ്ങനെ നക്കിനോക്കാന്‍ ആഗ്രഹിക്കുന്നവരുണ്ട്.
ശരീരത്തിലെ ചില ധാതുക്കളുടെ കുറവും ഇത്തരം അവസ്ഥയുണ്ടാക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
