For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ കുറയ്ക്കും യോഗ

|

വയര്‍ കുറയ്ക്കാന്‍ സ്ത്രീ പുരുഷ ഭേദമന്യേ ആരും ആഗ്രഹിച്ചു പോകും. ഇതിനുള്ള വഴികളുമുണ്ട്. അതും യോഗയിലൂടെ.

Yoga

നൗകാസന എന്നൊരു യോഗാ രീതിയുണ്ട്. വയര്‍ കുറയ്ക്കാന്‍ വളരെ നല്ലതാണ്. നിലത്തു കമിഴ്ന്നു കിടന്ന് ഇരു കാലുകളും കൈകളും നീട്ടിപ്പിടിക്കുക. വയറിലായിരിക്കും ആ സമയം ശരീരം ബാലന്‍സ് ചെയ്യുന്നത്. ഇതേ രീതിയില്‍ 30 സെക്കന്റ് പിടിച്ച ശേഷം യഥാസ്ഥാനത്തേക്കു വരാം. ഇങ്ങനെ 30 തവണ വരെ ചെയ്യുന്നത് വയര്‍ കുറയ്ക്കും.

ഉസ്ത്രാസന വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു രീതിയാണ്. കാല്‍മുട്ടുകള്‍ നിലത്തുകുത്തിയിരിക്കുക. കൈകള്‍ തുടയില്‍ നീര്‍ത്തി വയ്ക്കുക.തല പിന്നിലേക്കു വളച്ച് പിന്നിലേക്കു വളയുക. വയര്‍ മുന്നിലേക്കായിരിക്കും ഈ രീതിയില്‍ വരിക. വയറ്റിലെ മസിലുകളെ ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കും.

ക്രഞ്ച് വ്യായാമങ്ങളാണ് വയര്‍ കുറയ്ക്കാന്‍ ഏറ്റവും നല്ലത്. നിലത്തു മലര്‍ന്നു കിടന്ന് വലതുകാല്‍ മടക്കി ഇരുകൈകള്‍ കൊണ്ടും പിടിച്ച് നെഞ്ചിനു നേരെ കൊണ്ടു വരണം. ഇങ്ങനെ ചെയ്യുമ്പോള്‍ പുറം നിലത്തു നിന്ന് ഉയര്‍ത്തുകയും വേണം. കാല്‍ഭാഗത്തോളം പുറംഭാഗം നിലത്തുനിന്നും പൊന്തി കാല്‍ കൈ കൊണ്ടു പിടിച്ച് നെഞ്ചിനു നേരെ കൊണ്ടുവരിക. ഇടതുകാലും ഇപ്രകാരം ചെയ്യാം. ഈ വ്യായാമം മാറി മാറി ചെയ്യുന്നത് വയര്‍ കുറയാന്‍ സഹായിക്കും. ക്രഞ്ചസ് ചെയ്യുമ്പോള്‍ നല്ലപോലെ ശ്വാസം എടുക്കുകയും നിശ്വസിക്കുകയും വേണം.

ബ്രിഡ്ജിംഗ് എന്നൊരു വ്യായാമവുമുണ്ട്. നിലത്തു മലര്‍ന്നു കിടന്ന് ഇരുവശത്തും കൈകള്‍ നിവര്‍ത്തി വയ്ക്കുക.കാല്‍മുട്ടുകള്‍ മടക്കി വയ്ക്കണം. കൈകള്‍ ഇരുവശത്തും നിലത്തു കുത്തി ബാലന്‍സ് ചെയ്ത് നടുഭാഗം മുകളിലേക്കുയര്‍ത്തുക. ഇതേ രീതിയില്‍ അല്‍പനേരം നില്‍ക്കണം. പിന്നീട് പതുക്കെ പഴയ രീതിയിലേക്കു വരിക. ഈ രീതിയില്‍ വ്യായാമം പല തവണ ആവര്‍ത്തിക്കാം. വ്യായാമം ചെയ്യുമ്പോള്‍ വയറിലെ മസിലുകള്‍ക്ക് മര്‍ദം നല്‍കാന്‍ ശ്രദ്ധിക്കണം.

Read more about: body ശരീരം
English summary

Health, Body, Muscle, Exercise, Body Weight, വയര്‍, വ്യായാമം, ശരീരം, ഭാരം, ക്രഞ്ച്, മസില്‍,

Here are a set of workout and physical activities, which when combined with an ideal eating plan and cardio workouts can assure you of the killer abs that you always dreamt of...
X
Desktop Bottom Promotion