Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വന്ധ്യത തടയാന്‍ ബീജങ്ങളുടെ ആരോഗ്യം പ്രധാനം
വന്ധ്യതയനുഭവിക്കുന്ന 15 ശതമാനം ദമ്പതികളിലും ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത് ബീജങ്ങളുടെ പ്രശ്നമാണ്. സ്ത്രീകളുടെ ഗര്‍ഭധാരണത്തിനുള്ള പ്രായത്തെ കുറിച്ച് ചര്‍ച്ചകള്‍ ധാരാളമുണ്ടെങ്കിലും പുരുഷന്റെ പ്രായത്തെ കുറിച്ച് ആരും അധികം പറയാറില്ല. എന്നാല്‍ 40കള്‍ കടന്നാല്‍ ബീജോല്പാദനത്തിനുള്ള പുരുഷശേഷി കുറഞ്ഞുവരികയാണെന്ന്പഠനങ്ങള് തെളിയിച്ചിട്ടുണ്ട്.

നാല്പതു കടന്നാല്‍ ബീജങ്ങളുടെ എണ്ണത്തിലും ഗുണത്തിലും കാര്യമായ കുറവുണ്ടാകും. 20 മില്യണ്‍ ബീജങ്ങളാണ് ആരോഗ്യവാനായ പുരുഷനെ കാണിക്കുന്നതെന്നാണ് കണക്ക്. എ്ന്നാല്‍ മാറുന്ന ജീവിത സാഹചര്യങ്ങളില്‍ ഈ അളവ് പുരുഷന്മാരില് കുറഞ്ഞു വരികയാണ്.
ബീജങ്ങളുടെ എണ്ണം, ആകൃതി, ചലനശേഷി എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് സാധാരണ ബീജങ്ങളുടെ ആരോഗ്യം നിര്‍ണയിക്കാറ്. ഇത്തരം കാര്യങ്ങളില്‍ പ്രശ്നങ്ങളുണ്ടായാല്‍ ഇത് പുരുഷവന്ധ്യതയ്ക്ക് കാരണവുമാകാം.
ചൂട് ബീജോല്‍പാദത്തെ ബാധിക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. ബൈക്കോടിക്കുക, ഇറുകിയ അടിവസ്ത്രം ധരിക്കുക എന്നിവ വൃഷണങ്ങളെ ചൂടാക്കുമെന്നതു കൊണ്ട് ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ വേണം.
കമ്പ്യൂട്ടറും ഒരു പരിധി വരെ ബീജാരോഗ്യത്തെ ബാധിക്കുന്നുണ്ട്. ലാപ്ടോപ്പ് മടിയില്‍ വച്ചു ജോലി ചെയ്യുന്നത് കഴിവതും ഒഴിവാക്കണം. അതുപോലെ ഒരേ ഇരിപ്പില്‍ അധികസമയമിരിക്കുന്നതും വൃഷണങ്ങളെ ചൂടാക്കും. ഇതും ബീജങ്ങളെ വിപരീതമായി ബാധിക്കും.
ബീജോല്‍പാദനത്തില്‍ ഭക്ഷണത്തിലും കാര്യമായ പങ്കുണ്ട്. സിങ്ക് അടങ്ങിയ ഭക്ഷണങ്ങല് ബീജോല്‍പാദനത്തെ സഹായിക്കും. കക്കയിറച്ചി ഇതിന് ഉത്തമമാണ്. ബദാമടക്കമുള്ള നട്സ് നല്ലതാണ്.
വൈറ്റമിന്‍ എ, സി, ഇ എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ ബീജങ്ങളുടെ ആരോഗ്യത്തിന് ഗുണകരമാണ്. സെലീനിയം അടങ്ങിയതു കൊണ്ടു വെളുത്തുള്ളിയും ലൈകോഫീന്‍ അടങ്ങിയതു കൊണ്ട് തക്കാളി, തണ്ണിമത്തന് എന്നിവയും ബീജോല്‍പാദനത്തെ സഹായിക്കുന്നവ തന്നെ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
