Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
നേരത്തെ ഉണര്‍ന്നാല്‍ ഗുണങ്ങളേറെ
പഴയ തലമുറയുടെ ആരോഗ്യരഹസ്യങ്ങളിലൊന്നായിരുന്നു അതിരാവിലെ ഉണരുകയെന്നത്. കാലവും ശീലവും മാറി. പാതിരാ വരെ കമ്പ്യൂട്ടറിനും ടിവിക്കും മുന്നിലിരിക്കുന്ന പലരും ചിലപ്പോള്‍ സൂര്യോദയം കണ്ട നാളു പോലും മറന്നു പോയിക്കാണും. നേരത്തെ എഴുന്നേല്‍ക്കുന്നതിന്റെ ചില ഗുണങ്ങളെക്കുറിച്ച് അറിയൂ.

പുലര്‍ച്ചെ എഴുന്നേറ്റാല്‍ പുറത്തിറങ്ങി ഒന്നു നോക്കൂ. എത്ര നഗരത്തിരക്കുകകളുണ്ടെങ്കിലും പുലരുമ്പോള്‍ ഉണരുന്നത് മാലിന്യപ്പെടാത്ത പ്രകൃതിയെ കാണാനുള്ള ഒരു വഴി കൂടിയാണ്. ഇളംകാറ്റും സൂര്യോദയവും പക്ഷികളുടെ ചിലക്കലും നമ്മുടെ മനസിനും സന്തോഷം പകരും.
പുലര്‍ച്ചെ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഫലം എളുപ്പം ലഭിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പുലര്‍ച്ചെ കുട്ടികളോട് പഠിക്കാന്‍ ആവശ്യപ്പെടുന്നതിന്റെ ഒരു കാര്യമിതാണ്.
രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്തു നോക്കൂ. ഊര്‍ജം ഇരട്ടിയാകുന്നതായി നിങ്ങള്‍ക്കു തന്നെ അനുഭവപ്പെടും.
നേരം വൈകിയെഴുന്നേറ്റാല്‍ ഒന്നിനും സമയം തികയില്ല. തിരക്കില്‍ ചെയ്തു തീര്‍ക്കുന്ന പ്രഭാതകൃത്യങ്ങള്‍ എല്ലാവര്ക്കും അസ്വസ്ഥതയേ നല്‍കൂ.
നേരമില്ലാത്തതു കാരണം പ്രാതലൊഴിവാക്കി പോകുന്നവരുണ്ട്. അല്പം നേരത്തെ എഴുന്നേറ്റാല്‍ ഈ പ്രശ്നം ഒഴിവാക്കാവുന്നതേയുള്ളൂ. ഒരു ദിവസത്തേക്കു വേണ്ട ഊര്‍ജം മുഴുവന്‍ നല്‍കുന്നത് പ്രഭാതഭക്ഷണമാണെന്നു മറക്കരുത്.
നേരത്തെ എഴുന്നേല്‍ക്കുന്നത് ശരീരത്തിന് ഊര്‍ജം നല്‍കും. മൂഡു നന്നാവും. ഇത് ജോലിയിലായാലും പെരുമാറ്റത്തിലായാലും പ്രതിഫലിക്കുകയും ചെയ്യും.
ആരോഗ്യത്തിന് നേരത്തെ എഴുന്നേല്‍ക്കുന്നത് ഗുണം ചെയ്യുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.
കുറച്ചു ദിവസമെങ്കിലും നേരത്തെ ഉണര്‍ന്നു നോക്കൂ. വ്യത്യാസം നിങ്ങള്‍ക്കു തന്നെ തിരിച്ചറിയാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
