Just In
- 2 hrs ago മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- 3 hrs ago ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- 4 hrs ago കൃത്യമായ കണക്കനുസരിച്ച് മേയ് 8-ന് ശേഷം ഭാഗ്യമുദിക്കുന്ന നക്ഷത്രക്കാര്‍
- 5 hrs ago നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
Don't Miss
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Movies ഉര്‍വശി ചിത്രത്തില്‍ ദിലീപിന് കിട്ടിയത് 3000 രൂപ; അദ്ദേഹം കരഞ്ഞുകൊണ്ട് എന്റെ അടുത്ത് വന്നു; വിജി തമ്പി
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ബിയര്‍ ആരോഗ്യത്തിന്
വാസ്തവത്തില്‍ ബിയറിന് ചില ആരോഗ്യവശങ്ങളുമുണ്ട്. വൈന്‍ കഴിഞ്ഞാല്‍ ഈ വിഭാഗത്തില്‍ ആരോഗ്യഗുണങ്ങളുള്ളത് ബിയറിന് മാത്രമാണ്.
ബിയര്‍ ധാന്യങ്ങളില്‍ നിന്നാണ് ഉല്പാദിപ്പിക്കുന്നത്. ഇതില്‍ വൈറ്റമിന്‍ ബി2, ബി6, ബി12 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ഹീമോഗ്ലോബിന്‍ അളവ് കൂട്ടും.
വൈറ്റമിനു പുറമെ കാല്‍സ്യം, അയേണ്‍. സിങ്ക്, പൊട്ടാസ്യം, സിലിക്കണ്‍ സോഡിയം, മഗ്നീഷ്യം എന്നിവയും ബിയറില്‍ അടങ്ങിയിട്ടുണ്ട്.
ബിയര്‍ ഹൃദയാരോഗ്യത്തിന് നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇത് നല്ല കൊളസ്ട്രോള്‍ തോത് കൂട്ടുകയും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയുമാണ് ചെയ്യുന്നത്.
കാല്‍സ്യം, അയേണ്‍ എന്നിവ അടങ്ങിയിരിക്കുന്നതു കൊണ്ട് എല്ലുകള്‍ക്ക് ഇത് ഉറപ്പും ബലവും നല്‍കും. എന്നാല്‍ അളവ് അധികമായാല്‍ ഇത് എല്ലുകളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന കാര്യം പ്രധാനമാണ്.
അള്‍ഷീമേഴ്സ് രോഗം കുറയ്ക്കാന്‍ ബിയര്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ബിപി കുറയ്ക്കാനും ബിയര്‍ സഹായിക്കും.
കിഡ്നി സ്റ്റോണ്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. മദ്യം കിഡ്നിക്കു ദോഷം ചെയ്യുമെങ്കിലും ബിയറില്‍ വെള്ളം ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ട് കിഡ്നി സ്റ്റോണ്‍ രൂപപ്പെടുന്നു തടയാന്‍ ഇത് സഹായിക്കും.
ബിയറിന് ഇത്തരം ആരോഗ്യഗുണങ്ങളുണ്ടെന്നുള്ളതു ശരി തന്നെ. എന്നാല്‍ ബിയറാണെങ്കിലും അളവില്‍ കൂടുതലായാല്‍ ദോഷം ചെയ്യുമെന്ന കാര്യം ഓര്‍ത്തിരിക്കുക തന്നെ വേണം.