For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിയര്‍ ആരോഗ്യത്തിന്

|

Beer
ബിയര്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ ഗണത്തിലാണ് പെടുന്നത്. എന്നാല്‍ ഇത് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നില്ലെന്ന് അഭിപ്രായപ്പെടുന്ന ഒരു വിഭാഗമുണ്ട്.

വാസ്തവത്തില്‍ ബിയറിന് ചില ആരോഗ്യവശങ്ങളുമുണ്ട്. വൈന്‍ കഴിഞ്ഞാല്‍ ഈ വിഭാഗത്തില്‍ ആരോഗ്യഗുണങ്ങളുള്ളത് ബിയറിന് മാത്രമാണ്.

ബിയര്‍ ധാന്യങ്ങളില്‍ നിന്നാണ് ഉല്‍പാദിപ്പിക്കുന്നത്. ഇതില്‍ വൈറ്റമിന്‍ ബി2, ബി6, ബി12 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ഹീമോഗ്ലോബിന്‍ അളവ് കൂട്ടും.

വൈറ്റമിനു പുറമെ കാല്‍സ്യം, അയേണ്‍. സിങ്ക്, പൊട്ടാസ്യം, സിലിക്കണ്‍ സോഡിയം, മഗ്നീഷ്യം എന്നിവയും ബിയറില്‍ അടങ്ങിയിട്ടുണ്ട്.

ബിയര്‍ ഹൃദയാരോഗ്യത്തിന് നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇത് നല്ല കൊളസ്‌ട്രോള്‍ തോത് കൂട്ടുകയും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയുമാണ് ചെയ്യുന്നത്.

കാല്‍സ്യം, അയേണ്‍ എന്നിവ അടങ്ങിയിരിക്കുന്നതു കൊണ്ട് എല്ലുകള്‍ക്ക് ഇത് ഉറപ്പും ബലവും നല്‍കും. എന്നാല്‍ അളവ് അധികമായാല്‍ ഇത് എല്ലുകളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന കാര്യം പ്രധാനമാണ്.

അള്‍ഷീമേഴ്‌സ് രോഗം കുറയ്ക്കാന്‍ ബിയര്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ബിപി കുറയ്ക്കാനും ബിയര്‍ സഹായിക്കും.

കിഡ്‌നി സ്റ്റോണ്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. മദ്യം കിഡ്‌നിക്കു ദോഷം ചെയ്യുമെങ്കിലും ബിയറില്‍ വെള്ളം ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ട് കിഡ്‌നി സ്‌റ്റോണ്‍ രൂപപ്പെടുന്നു തടയാന്‍ ഇത് സഹായിക്കും.

ബിയറിന് ഇത്തരം ആരോഗ്യഗുണങ്ങളുണ്ടെന്നുള്ളതു ശരി തന്നെ. എന്നാല്‍ ബിയറാണെങ്കിലും അളവില്‍ കൂടുതലായാല്‍ ദോഷം ചെയ്യുമെന്ന കാര്യം ഓര്‍ത്തിരിക്കുക തന്നെ വേണം.

English summary

Health, Body, Heart, Kidney Stone, Haemoglobin, Vitmin, ആരോഗ്യം, ശരീരം, ബിയര്‍, ഹൃദയം, കൊളസ്‌ട്രോള്‍, ഹീമോഗ്ലോബിന്‍, കാല്‍സ്യം, അയേണ്‍, വൈറ്റമിന്‍, കിഡ്‌നി സ്‌റ്റോണ്‍,

Beer is one of the most commonly consumed alcoholic drinks. After wine, beer is considered as the healthiest alcoholic beverage of all.
X
Desktop Bottom Promotion