Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ശീതളപാനീയങ്ങള്‍ ഹൃദയത്തിന് ദോഷം
ശീതളപാനീയങ്ങള്‍ വാങ്ങിക്കുടിക്കുന്നത് ഇപ്പോള്‍ ആവശ്യത്തേക്കാളേറെ ഫാഷനായി മാറിയിട്ടുണ്ട്. ഇവ വരുത്തി വയ്കകുന്ന ദോഷങ്ങള്‍ ചില്ലറയൊന്നുമല്ല.

ചെറിയ കുട്ടികള്‍ പോലും ഇത്തരം പാനീയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇത് കുട്ടികളില്‍ അമിതവണ്ണം വരുത്തിവയ്ക്കും.
മധുരം തന്നെയാണ് ഇവിടെ വില്ലനാകുന്നത്. യാതൊരു പോഷകഗുണവുമില്ലാത്ത പഞ്ചസാരയാണ് ഇത്തരം പാനീയങ്ങളില്‍ ചേര്‍ക്കുന്നത്. കൊഴുപ്പു കൂട്ടുകയല്ലാതെ ഇവ കൊണ്ട് പ്രത്യേകിച്ച് മറ്റൊരു പ്രയോജനവുമില്ല. ഈ മധുരം അമിതവണ്ണം വരുത്തിവയ്്കും.
പ്രമേഹം പോലുള്ള രോഗങ്ങള്‍ വരുത്തുവയ്ക്കാനും ഇത്തരം ശീതളപാനീയങ്ങള്‍ വഴി വയ്ക്കും. ഇതിലെ മധുരം തന്നെയാണ് ഇവിടെയും പ്രശ്നം.
ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടാക്കാനും ഇത്തരം പാനീയങ്ങള്‍ വഴിയൊരുക്കും. ഇത് ഹാര്‍വാര്‍ഡ് സ്കൂള്‍ ഓഫ് പബ്ലിക് നടത്തിയ പഠനത്തില്‍ തെളിഞ്ഞ കാര്യമാണ്. 40നും 75നും ഇടയിലുള്ള 43000 പേരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ഇവരെ 22 വര്‍ഷം നീണ്ട പഠനത്തിന് വിധേയമാക്കിയിരുന്നു. ഇവരില്‍ ഇത്തരം ശീതളപാനീയങ്ങള്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ വരുത്തിവയ്ക്കുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.
മെറ്റബോളിക് സിന്‍ഡ്രോം എന്നൊരു അസുഖവും ശീതളപാനീയങ്ങള്‍ വരുത്തിവയ്ക്കുന്നുണ്ട്. ബിപി, കൊളസ്ട്രോള്‍, അമിതവണ്ണം, ഇന്‍സുലിന്‍ പ്രശ്നങ്ങള്‍ എന്നിവയും ഇത്തരം ശീതളപാനീയങ്ങള്‍ വരുത്തി വയ്ക്കുന്ന ദോഷം തന്നെ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
