Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ആര്‍ത്തവം, വാസ്തവമറിഞ്ഞിരിക്കൂ

ആദ്യമായി ആര്‍ത്തവം തുടങ്ങുന്ന പെണ്‍കുട്ടികളില്‍ ആര്‍ത്തവ ക്രമക്കേടുകളുണ്ടാകുന്നത് സ്വാഭാവികം. ഇത് ക്രമമാകാന്‍ മാസങ്ങളെടുത്തേക്കാം. ആദ്യത്തെ ആര്‍ത്തവം കഴിഞ്ഞ് ചിലപ്പോള്‍ കുറേ മാസങ്ങള്‍ കഴിഞ്ഞേ വീണ്ടു ഉണ്ടാവുകയുള്ളൂവെന്നു വരാം. ഇത് ഗുരുതരമായ പ്രശ്നമാക്കിയെടുക്കേണ്ട. ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ് ഇതിന് കാരണം.
മാസമുറക്കാലത്ത് ചിലര്‍ക്ക് അതികഠിനമായ വയറുവേദന ഉണ്ടാകുന്നത് സ്വാഭാവികം. സഹിക്കാന്‍ കഴിയാത്ത വേദനയുണ്ടെങ്കില്‍ നാപ്രോക്സെന് പോലുള്ള മരുന്നുകള്‍ ഗുണം ചെയ്യും.
ഗര്‍ഭനിരോധന ഗുളികകളും ഇത്തരം വേദന കുറയ്ക്കാനും മാസമുറ ക്രമമാക്കാനും ചില ഡോക്ടര്‍മാരെങ്കിലും നിര്‍ദേശിക്കാറുണ്ട്. ഇതിലെ ഹോര്‍മോണ്‍ ഇത്തരം പ്രശ്നങ്ങള്‍ കുറയ്ക്കും.
ആര്‍ത്തവകാലത്തെ ടാമ്പൂണുകളുടെ ഉപയോഗത്തെ സംബന്ധിച്ചും തെറ്റിദ്ധാരണകളുണ്ട്. ഇവ കന്യാചര്‍മം പൊട്ടിപ്പോകാന്‍ ഇട വരുത്തുമോയെന്ന ഭയം ചിലര്‍ക്കെങ്കിലുമുണ്ട്. ഇതില്‍ വാസ്തവമില്ല. ടാമ്പൂണുകള്‍ കന്യാചര്മത്തെ കേടുവരുത്തില്ല.
എന്നാല്‍ ടാമ്പൂണുകള്‍ എട്ടു മണിക്കൂറില്‍ അധികം ധരിക്കാനാവില്ല. ഇത് ടോക്സിക് ഷോക്ക് സിന്‍ഡ്രോം എന്ന അസുഖമുണ്ടാക്കും.
ആര്‍ത്തവകാലത്ത് വിശ്രമം വേണം, വ്യായാമമരുത് തുടങ്ങിയ ചിന്താഗതികളും തെറ്റാണ്. ആയാസമുണ്ടാക്കാത്ത വ്യായാമങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഈ സമയത്തുണ്ടാകുന്ന ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കുറയ്ക്കാനേ ഉപകരിക്കൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
