Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ലൈംഗികബന്ധം തലവേദനയുണ്ടാക്കും!

തലച്ചോറിലേക്കുള്ള രക്തപ്രവാഹം പെട്ടെന്നു കൂട്ടുന്നതാണ് ഇതിന് കാരണമായി പറയുന്നത്. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ഇത് അനുഭവപ്പെടാറുണ്ടെങ്കിലും പുരുഷന്മാരിലാണ് കൂടുതലായി ഈ അവസ്ഥ കണ്ടുവരാറ്. സ്ത്രീകളില്‍ ഓര്‍ഗാസം സംഭവിക്കുമ്പോഴാണ് പ്രധാനമായും ഇതുണ്ടാകാറ്. കോയ്റ്റല്‍ സെഫലാജിയ എന്നാണ് പൊതുവെ ഈ അവസ്ഥ അറിയപ്പെടുന്നത്.
രക്തപ്രവാഹം വര്‍ദ്ധിക്കുമ്പോള്‍ ഇത് തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ ബാധിക്കുന്നു. തലച്ചോറിലേക്കുള്ള രക്തധമനികള്‍ വികസിക്കും. കഴുത്തിലേയും തലയിലേയും മസിലുകള്‍ ചുരുങ്ങും.
ഇത്തരം തലവേദനയില്‍ ഓര്‍ഗാസത്തിന് തൊട്ടുമുന്‍പായി സംഭവിക്കുന്ന തലവേദനയാണ് ഓര്‍ഗാസ്മിക് സെഫലാല്‍ജിയ. ഇത് സാധാരണയായി മൈഗ്രേയ്ന് സാധ്യതയുള്ളവര്‍ക്ക് കൂടുതലായി വരാറുണ്ട്. കണ്ണിനു ചുറ്റും കണ്ണിന് പുറകിലുമായാണ് ഈ തലവേദന ഉണ്ടാകാറ്. ഒരു മിനിറ്റു മുതല്‍ മണിക്കൂറുകള്‍ വരെ ഓര്‍ഗാസ്മിക് സെഫലാല്‍ജിയ നീണ്ടു നില്‍ക്കാറുണ്ട്.
കോയ്റ്റല്‍ സെഫലാജിയ വരുന്നവരില്‍ കഴുത്തു തിരിക്കാന്‍ സാധിക്കാതിരിക്കുക, ഛര്‍ദിക്കാനുള്ള തോന്നല്‍, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
