Latest Updates
-
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും!
പച്ചയ്കു കഴിക്കാം പച്ചക്കറികള്‍
പച്ചക്കറികള്‍ ആരോഗ്യത്തിന് വളരെ നല്ലാതാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. ഇവ പച്ചക്കു കഴിയ്ക്കുമ്പോഴാണ് ആരോഗ്യഗുണം കൂടുന്നതും.

എന്നാല്‍ ചില പച്ചക്കറികള്‍ ഇങ്ങനെ കഴിയ്ക്കുന്നത് വിഷവുമാണ്. ഉരുളക്കിഴങ്ങ് ഇങ്ങനെയുള്ള ഒന്നാണ്. ഇത് പച്ചക്കു കഴിയ്ക്കുന്നത് ദോഷമാണുണ്ടാക്കുക. എന്നാല്‍ ബീന്‍സ് പോലുള്ളവ ഇങ്ങനെ കഴിയ്ക്കുന്നതാണ് നല്ലത്. ഇത് അത്ര രുചികരമല്ലെങ്കിലും. വേവിക്കാതെ കഴിയ്ക്കാവുന്ന ചില പച്ചക്കറികളെ പറ്റി അറിയൂ.
ക്യാബേജ് വര്‍ഗത്തില്‍ പെട്ട ലെറ്റൂസ് എന്ന ഒരിനം പച്ചക്കറിയുണ്ട്. ഇത് വേവിക്കാതെ കഴിയ്ക്കുന്നതാണ് നല്ലത്. ഇതില്‍ അയേണ്‍, വൈറ്റമിന്‍ ബി 12, ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നിവ പച്ചയ്ക്കു കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇത് ക്യാന്‍സര്‍ തടയാനും കണ്ണിന് കാഴ്ച ലഭിക്കാനും നല്ലതാണ്. അതിലെ ലൈകോഫീന്‍ എന്ന ഘടകമാണ് ഈ ഗുണമുണ്ടാക്കുന്നത.
സവാള, ഉള്ളി എന്നിവ പച്ചക്കു കഴിയ്ക്കുവാന്‍ പലര്‍ക്കും മടിയുണ്ടാകും. എന്നാല്‍ ഇവ ഇങ്ങനെ കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇവയിലെ ഫ്ളേവനോയ്ഡുകളാണ് ഈ ഗുണം നല്‍കുന്നത്.
ക്യാപ്സിക്കം പച്ചയ്ക്കു കഴിയ്ക്കുന്നതു തന്നെയാണ് കൂടുതല്‍ നല്ലത്. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ ക്യാന്‍സര്‍ ബാധ തടയും. വൈറ്റമിന്‍ സി, വൈറ്റമിന്‍ എ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവ വേവിച്ചു കഴിഞ്ഞാല്‍ വൈറ്റമിനുകള്‍ പെട്ടെന്ന് നഷ്ടപ്പെടും.
അത്ര പ്രചാരത്തിലില്ലെങ്കിലും ബ്രൊക്കോളിയും ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒരു പച്ചക്കറി തന്നെയാണ്. ഇതിലെ സള്ഫോറഫേന് എന്ന വസ്തു ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെ നീക്കം ചെയ്യാന്‍ നല്ലതാണ്. നല്ല ചര്‍മത്തിനും ചെറുപ്പം നില നിര്‍ത്തുന്നതിനും ഇത് സഹായിക്കും. പച്ചയ്ക്കു കഴിച്ചാല്‍ ഇതിലെ സള്ഫോറഫേന് എളുപ്പം ശരീരത്തിന് ആഗിരണം ചെയ്യാന്‍ സാധിക്കുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
