Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മഴക്കാലവും ഭക്ഷണശുചിത്വവും
മണ്‍സൂണ്‍ കാലത്ത് ഭക്ഷണക്രമങ്ങളില്‍ വളരെയേറെ ശ്രദ്ധിക്കണം. കാരണം അസുഖങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള സാഹചര്യമാണിത്. പ്രത്യേകിച്ചും ഭക്ഷണത്തില്‍ നിന്നും വെള്ളത്തില്‍ നിന്നും. കോളറ, മലേറിയ, ടൈഫോയ്ഡ് തുടങ്ങിയ അസുഖങ്ങള്‍ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പടരുന്നതും.

തിളപ്പിച്ച വെള്ളം മാത്രം കുടിയ്ക്കുന്നതാണ് സുരക്ഷിതം. ഇക്കാര്യത്തില്‍ കുപ്പികളില്‍ ലഭിക്കുന്ന ശുദ്ധീകരിച്ച വെള്ളം പോലും വിശ്വസിച്ചു കുടിയ്ക്കാനായില്ലെന്നു വരും.
വീടും പരിസരവും ശുചിയായി സൂക്ഷിക്കുകയും വേണം. കൊതുകും മറ്റു രോഗാണുക്കളും പെറ്റുപെരുകുന്നത് ഇതിലാണ്. ഇവ അസുഖകാരണമാകുകയും ചെയ്യും.
പുറത്തു നിന്നുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് മണ്‍സൂണ്‍ കാലത്ത് കൂടുതല്‍ സുരക്ഷിതം. കാരണം മഴക്കാലത്ത് ഭക്ഷണമുണ്ടാക്കുമ്പോള്‍ വൃത്തി പതിവിലും കുറയാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം ഭക്ഷണം ഉണ്ടാക്കാന്‍ സഹായിക്കുന്ന വെള്ളവും പ്രശ്നം വരുത്തിയേക്കും. തുറന്നു വച്ചിരിക്കുന്ന ഭക്ഷണവും പ്രശ്നമുണ്ടാക്കും.
പുറത്തു നിന്നും ഭക്ഷണം കഴിയ്ക്കുകയാണെങ്കില്‍ തന്നെ വൃത്തിയുടെ കാര്യം ഉറപ്പു വരുത്തുക. നല്ലപോലെ വേവിച്ച ഭക്ഷണങ്ങള്‍ മാത്രം ഉപയോഗിക്കുക. ജ്യൂസ് പോലുള്ളവ വെള്ളം ചേര്‍ക്കാന്‍ സാധ്യതയുള്ളതു കൊണ്ട് ഇവ ഒഴിവാക്കുന്നതാണ് നല്ലത.
ഭക്ഷണം എടുത്തു തരുന്നയാള്‍ കയ്യില്‍ ഗ്ലൗസുകള്‍ ധരിച്ചിട്ടുണ്ടോയെന്ന് ഉറപ്പു വരുത്തണം. കാരണം ഇതും ഭക്ഷ്യവിഷബാധ പടരുവാനുള്ള ഒരു വഴിയാണ്.
വീട്ടിലും ഭക്ഷണം പാകം ചെയ്യുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം. പച്ചക്കറികളെല്ലാം നല്ലപോലെ കഴുകിയ ശേഷം മാത്രം പാചകത്തിന് ഉപയോഗിക്കുക. പാചകത്തിന് ഉപയോഗിക്കുന്ന വെള്ളവും വളരെ ശുദ്ധമായിരിക്കണം.
പാകം ചെയ്ത ഭക്ഷണം അടച്ചു സൂക്ഷിക്കുവാന്‍ ശ്രദ്ധിക്കണം. പഴകിയ ഭക്ഷണങ്ങള്‍ യാതൊരു കാരണവശാലും ഉപയോഗിക്കരുത്. അതുപോലെ കഴിവതും തണുത്ത ഭക്ഷണങ്ങളും ഒഴിവാക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
