Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
കണ്‍തടത്തിലെ കറുപ്പ്, കാരണങ്ങളേറെ

കിഡ്നി പ്രശ്നങ്ങള്‍, അലര്‍ജി എന്നിവ കണ്‍തടത്തിലെ കറുപ്പിന് കാരണമാകാം. ഇത് പെട്ടെന്നാണ് വരുന്നതെങ്കില്‍ പ്രത്യേക ശ്രദ്ധ വേണം. പനി, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ചര്‍മത്തില്‍ പാടുകള്‍ എന്നിങ്ങനെയുള്ള ലക്ഷണങ്ങളും കണ്തടത്തില് പ്രത്യക്ഷപ്പെടുന്ന കറുപ്പിന് കാരണമായുണ്ടെങ്കില് അസുഖലക്ഷണവുമാകാം.
പാല്, നട്സ്, ചിലതരം മത്സ്യങ്ങള്‍ എന്നിവയും ക്രീ, ലോഷന്‍ മുതലായവയും അലര്‍ജിയുണ്ടാക്കാം.
ആര്‍ത്തവത്തിന് മുന്നോടിയായും ചില സ്ത്രീകളുടെ കണ്തടത്തില് കറുപ്പു വരും. ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ് ഇതിന് കാരണം. ആര്‍ത്തവത്തിന് അല്പദിവസങ്ങള്ക്ക് മുന്‍പു തന്നെ മസാല കലര്‍ന്ന ഭക്ഷണം കുറയ്ക്കുക, ഗ്രീന്‍ ടീ കുടിയ്ക്കുക, അമിതമായി വെള്ളം കുടിയ്ക്കാതിരിക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഈ പ്രശ്നം ഒരു പരിധി വരെ ഒഴിവാക്കാം.
കണ്‍തടത്തിലെ കറുപ്പിന് ഈ ഭാഗത്തെ രക്തക്കുഴലുകള്‍ കൂടുതല്‍ വികസിക്കുന്നതും ഒരു കാരണമാകാം. രാത്രി തല അല്പം കൂടുതല്‍ ഉയര്‍ത്തി കിടന്നുറങ്ങുന്നത് നന്നായിരിക്കും. രക്തം കണ്‍തടത്തിലേക്ക് കൂടുതലായി കടക്കാതിരിക്കാന്‍ ഇത് സഹായിക്കും.
ഭക്ഷണപ്രശ്നങ്ങളും ഈ കറുപ്പിന് കാരണമാകും. വൈറ്റമിന്‍ സി, വൈറ്റമിന്‍ കെ, അയേണ്‍, ഫോളിക് ആസിഡ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിയ്ക്കുക.
നല്ല ഉറക്കം കിട്ടാത്തതും കണ്തടത്തില് കറുപ്പുണ്ടാക്കും. ആവശ്യത്തിന് ഉറങ്ങുകയാണ് ഇവിടെ പോംവഴി.
കണ്‍തടത്തിലെ കറുപ്പ് പാരമ്പര്യവുമാകാം. ഇത്തരം ഘട്ടത്തില്‍ കാര്യമായി ഒന്നു ചെയ്യാനില്ലെന്നതാണ് വാസ്തവം. കാരണം ജീനുകളുടെ ഘടനയോ സ്വഭാവമോ മാറ്റാനാകില്ല.
വെള്ളം കുടിയ്ക്കാതിരിക്കുന്നതും മദ്യം, പുകവലി പോലുള്ള ശീലങ്ങളും കണ്‍തടത്തിലെ കറുപ്പിന് കാരണമാകാം. ഇത്തരം പ്രശ്നങ്ങള്‍ സ്വന്തമായി പരിഹരിക്കാവുന്നതേയുള്ളൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
