Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ദാമ്പത്യം തകര്‍ക്കും ഡിപ്രഷന്

സ്ത്രീക്കാണെങ്കിലും പുരുഷനാണെങ്കിലും. ഡിപ്രഷന് മാനസിക പ്രശ്നങ്ങള്‍ കൊണ്ടുണ്ടാകാം, ചില മരുന്നുകളുടെ ഉപയോഗം ഡിപ്രഷനുണ്ടാക്കാം. പുകവലി, മദ്യപാനം, ചില ഭക്ഷണങ്ങള്‍ എന്നിവയും ഡിപ്രഷന് കാരണമാകും.
പങ്കാളികളില്‍ ഒരാള്‍ക്ക് ഡിപ്രഷനുണ്ടാകുകയാണെങ്കില് ലൈംഗിക ജീവിതം തകിടം മറിയും. ഒന്നിനോടും താല്പര്യമില്ലാതെ സ്വയമേ ഉള്‍വലിയുന്ന പ്രകൃതമാണ് ഡിപ്രഷന് ബാധിച്ചവരുടേത്. ഇവര്‍ സെക്സിന് മുന്കയ്യെടുക്കുകയെന്നതു പോട്ടെ, സെക്സിനോട് താല്പര്യം കാണിക്കില്ല. ഇതിന് പുറംതിരി്ഞ്ഞു നിന്നെന്നും വരും.
പുരുഷന്മാരില് ഡിപ്രഷന് ഉദ്ധാരണ പ്രശ്നങ്ങളും ശ്രീഘ്രസ്ഖലനവുമുണ്ടാക്കും. സ്ത്രീകളിലാകട്ടെ, ലൈംഗിക താല്പര്യക്കുറവും ഓര്‍ഗാസം സംഭവിക്കാത്തതുമായിരിക്കും ഫലം.
മരുന്നുകളാണ് ഡിപ്രഷന് കാരണമെങ്കില്‍ ഡോക്ടറോട് പറഞ്ഞ് ഇതിനുള്ള പരിഹാരം കണ്ടെത്താവൂന്നതേയുള്ളൂ. ഒഴിവാക്കാവുന്നതാണെങ്കില് ഇത്തരം മരുന്നുകള്‍ നിര്‍ത്തുക.
ഡിപ്രഷന് ഉണ്ടെന്ന് സ്വയം തിരിച്ചറിയുന്നത് നന്നായിരി്ക്കും. രോഗിക്കു സ്വയം തന്നെ സഹായിക്കാന്‍ ഇത് നല്ലതാണ്. നടക്കുക, ഇഷ്ടമുള്ള ഹോബികള്‍ ചെയ്യുക, പാട്ടു കേള്‍ക്കുക, വായിക്കുക തുടങ്ങിയവ ഡിപ്രഷന് കുറയ്ക്കാനുള്ള വഴികളാണ്.
ഡിപ്രഷന് കാരണം ലൈംഗിക താല്പര്യം കുറഞ്ഞെങ്കില്‍ പങ്കാളിക്കും സഹായിക്കാം. ആദ്യമായി പങ്കാളിയ്ക്ക് ഡിപ്രഷനുണ്ടെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. ഒരിക്കലും ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയോ ഇതിന്റെ പേരില്‍ മറ്റേയാളെ കുറ്റപ്പെടുത്തി സംസാരിക്കുകയോ ചെയ്യരുത്. മാനസിക സന്തോഷം നല്‍കാനുള്ള വഴികള്‍ കണ്ടെത്തണം.
ഡിപ്രഷന് തനിയെ മാറില്ലെന്നു ബോധ്യപ്പെടുകയാണെങ്കില്‍ സൈക്കോളജിസ്റ്റിന്റെ സഹായം തേടാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
