Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വജൈനല്‍ ഡിസ്ചാര്‍ജ് രോഗലക്ഷണമാകുമ്പോള്‍...

ചിലരില്‍ രക്തനിറത്തില്‍ ഡിസ്ചാര്‍ജ് കാണപ്പെടും. ഇത് ചിലപ്പോള്‍ ആര്‍ത്തവദിനങ്ങള്‍ അവസാനിച്ചതിന് ശേഷമായിരിക്കും കണ്ടുവരിക. ആര്‍ത്തവരക്തം മുഴുവനായി പുറത്തു പോകാത്തത് ഇതിന് ഒരു കാരണമാണ്.
എന്നാല്‍ ചിലപ്പോള്‍ ഇത്തരം വജൈനല്‍ ഡിസ്ചാര്‍ജ് ഗൊണേറിയ പോലുള്ള ലൈംഗികരോഗങ്ങളുടെ ലക്ഷണവുമാകാം. ബാക്ടീരിയ കാരണം ഉണ്ടാകുന്ന ഇത്തരം ലൈംഗികരോഗങ്ങളുടെ ലക്ഷണവുമാകാം രക്തനിറത്തിലുള്ള വജൈനല്‍ ഡിസ്ചാര്‍ജ്.
ചിലപ്പോള്‍ ലൈംഗികബന്ധത്തിനു ശേഷം ഇത്തരം ഡിസ്ചാര്‍ജ് കാണപ്പെടാറുണ്ട്.
ഡിസ്ചാര്ഡ് ഇളം പച്ച നിറത്തിലോ അല്ലെങ്കില്‍ ഇളം മഞ്ഞ നിറത്തിലോ ആണെങ്കില്‍ ഇത് ട്രൈക്കോമോണിയാസിസ് എന്ന രോഗത്തിന്റെ ലക്ഷണവുമാകാം. ഇതും ലൈംഗികരോഗം തന്നെയാണ്. ഇത്തരം ഡിസ്ചാര്‍ജിന് ദുര്‍ഗന്ധവുമുണ്ടാകും.
ഇളം തവിട്ടു നിറത്തിലുള്ള വജൈനല്‍ ഡിസ്ചാര്‍ജ് ബാക്ടീരിയല്‍ വജൈനോസിസ് എന്ന രോഗത്തിന്റെ ലക്ഷണമാകാം. ഇത്തരം ഡിസ്ചാര്ജിസ് രൂക്ഷമായ ദുര്‍ഗന്ധവുമുണ്ടാകും.
ബ്രൗണ്‍ നിറത്തിലുള്ള ഡിസ്ചാര്‍ജ് എന്‍ഡോമെട്രിയല്‍ ടിഷ്യുവുമായി ബന്ധപ്പെട്ടിരിക്കുന്നു. മാസമുറ സമയത്ത് യൂട്രസിലെ ആവരണമായ എന്‍ഡോമെട്രിയല്‍ ടിഷ്യൂ പൊഴിഞ്ഞു പോകുന്നതാണ് ബ്ലീഡിംഗ് ആയി അറിയപ്പെടുന്നത്. ഇത്തരം ടിഷ്യൂ മുഴുവനായി പൊഴിഞ്ഞു പോകുന്നില്ലെങ്കില്‍ ഇത് ബ്രൗണ്‍ നിറത്തിലുള്ള ഡിസ്ചാര്‍ജിന് കാരണമാകും.
സാധാരണ വജൈനല്‍ ഡിസ്ചാര്‍ജിന് വെളുത്തതോ ഇളം ക്രീം നിറമോ ഉണ്ടാകും. എ്ന്നാല്‍ ഇതിന് ദുര്‍ഗന്ധമോ ഇതുമൂലം ചൊറിച്ചിലോ ഉണ്ടെങ്കില്‍ ഇത് കാന്ഡിഡിയാസിസ് എന്ന രോഗത്തിന്റെ ലക്ഷണമാകും. ഇതിന് മോണിലിയാസിസ് എന്ന പേരും പറയും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
