Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ആര്‍ത്തവ വിഷമതകള്‍ അകറ്റാം

ഇത്തരം ദിവസങ്ങളില്‍ ഡയറ്റിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. രക്തനഷ്ടമുണ്ടാകുന്നതു കൊണ്ട് അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിയ്ക്കുക. ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ നല്ല ഭക്ഷണങ്ങളാണ്. നല്ലപോലെ വെള്ളം കുടിയ്ക്കുകയും വേണം. ചൂടുപാലും നല്ലത്. എരിവും എണ്ണയും കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
ആര്‍ത്തവദിനങ്ങളില്‍ വ്യായാമം ചെയ്യരുതെന്ന ചിന്ത പലര്‍ക്കുമുണ്ട്. ഇത് തെറ്റിദ്ധാരണയാണ്. ആയാസമില്ലാത്ത വ്യായാമം ചെയ്യുന്നത് നല്ലതാണ്. ഇത് യഥാര്‍ത്ഥത്തില്‍ ശാരീരിക അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ നല്ലതാണ്. നടക്കുന്നതു പോലുള്ള വ്യായാമങ്ങള്‍ വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുകയുമില്ല. രാവിലെ വ്യായാമം ചെയ്യുന്നതാണ് നല്ലത്. രാത്രിയില്‍ എട്ടു മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കുക.
ശാരീരിക ശുചിത്വം വളരെ പ്രധാനം. കഴിവതും രണ്ടു നേരവും കുളിക്കുക. നാലു മണിക്കൂര്‍ ഇടവിട്ട് സാനിറ്ററി നാപ്കിനുകള്‍ മാറണം. അല്ലെങ്കില്‍ ഇത് അണുബാധക്ക് ഇട വരുത്തും. കഴിവതും ശരീരഭാഗങ്ങള്‍ നനവില്ലാതെ സൂക്ഷിക്കുക.
ഇറുകിയ വസ്ത്രങ്ങള്‍ ആര്‍ത്തവസമയത്ത് അസ്വസ്ഥതകള്‍ ഉണ്ടാക്കും. അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങളായിരിക്കും നല്ലത്. അടിവസ്ത്രങ്ങള്‍ കോട്ടന്‍ മാത്രം ഉപയോഗിക്കുക. നനവില്ലാത്ത അടിവസ്ത്രങ്ങള്‍ ഉപയോഗിക്കണം. നനവും അണുബാധയുണ്ടാക്കാന്‍ സാധ്യതയുണ്ട്.
ചിലര്‍ക്ക് ആര്ത്തവസമത്ത് പാഡുകളുടെ ഉപയോഗം അലര്‍ജിയുണ്ടാക്കും. ഇത്തരം അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നവര്‍ ഡോക്ടറെ കാണാന്‍ വൈകരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
