Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പാചകത്തിന് ഏത് എണ്ണ വേണം
പാചകയെണ്ണയെ പറ്റി ധാരണകളും തെറ്റിദ്ധാരണകളും ധാരാളമുണ്ട്. ഏത് എണ്ണയാണ് പാചകത്തിന് കൂടുതല്‍ നല്ലതെന്ന കാര്യത്തില്‍ പലര്‍ക്കും ആശയക്കുഴപ്പവുമുണ്ട്.

എണ്ണ കൊളസ്ട്രോളുണ്ടാക്കുമെന്ന ധാരണ തെറ്റാണ്. ഇത് കൊളസ്ട്രോള്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നതാണ് വാസ്തവം. ചില പാചകഎണ്ണകളെപ്പറ്റിയുള്ള അറിവുകള്‍ ഇതാ,
സണ്‍ഫഌവര്‍ ഓയില്‍ മിക്കവാറും പേര് പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയാണ്. ഇതില്‍ ലിനോലെയിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോളിനേയും ഒപ്പം നല്ല കൊളസ്ട്രോളിനേയും ഒരുപോലെ കുറയ്ക്കുന്ന ഒന്നാണ്. നല്ല കൊളസ്ട്രോള്‍ കുറയ്ക്കുന്നതു കൊണ്ട് പാംഓയില്‍ പോലുള്ള മറ്റ് എണ്ണകളുടെ കൂടെ ഇത് ഉപയോഗിക്കുന്നതാണ് നല്ലത്.
നെയ്യിന് മരുന്നുഗുണങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ കൊഴുപ്പടങ്ങിയിരിക്കുന്നതു കൊണ്ട് കൊളസ്ട്രോള്‍ വരുത്താനുള്ള സാധ്യത കൂടുതലാണ്. പാകത്തിനു മാത്രം ഉപയോഗിക്കുകയെന്നതാണ് ഇതിനുള്ള പ്രതിവിധി.
വെളിച്ചെണ്ണ കൂടുതലായി പാചകത്തിനുപയോഗിക്കുന്നത് കേരളത്തിലാണ്. കേരളത്തിന് പുറമെ മംഗലാപുരം പോലുള്ള അപൂര്‍വം ചില സ്ഥലങ്ങളിലും വെളിച്ചെണ്ണ ഉപയോഗിക്കാറുണ്ട. വെളിച്ചെണ്ണ ആരോഗ്യത്തിന് ഗുണമോ ദോഷമോ എന്ന കാര്യത്തെ കുറിച്ച് പലതരം അഭിപ്രായങ്ങളും നിലവിലുണ്ട്. ഇതില്‍ കൊഴുപ്പുണ്ടെങ്കിലും കൊളസ്ട്രോള്‍ ഇല്ല. മറ്റ് എണ്ണകളുടെ കൂടെ ഉപയോഗിച്ചാല്‍ വെളിച്ചെണ്ണയും ദോഷം ചെയ്യില്ല.
ഇതിനു പുറമെ കടുകെണ്ണ, ഒലീവ് ഓയില്‍ എന്നിവയും പാചക എണ്ണകള്‍ തന്നെയാണ്. കടുകെണ്ണയുടെ സ്വാദും മണവും പലര്‍ക്കും പിടിച്ചെന്നു വരില്ല. ഇതില്‍ മോണോ സാച്വറേറ്റഡ്, പോളിസാച്വറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ കുറഞ്ഞ അളവില്‍ മാത്രം ഉപയോഗിക്കുക.
ഒലീവ് ഓയില്‍ എല്ലാ അര്‍ത്ഥത്തിലും ആരോഗ്യത്തിന് ചേര്‍ന്ന എണ്ണയാണെന്നു പറയാം. ഇത് ചീത്ത കൊളസ്ട്രോള്‍ മാത്രമാണ് കുറയ്ക്കുന്നത്. നല്ല കൊളസ്ട്രോളിനെ അതേ പടി നിലനിര്‍ത്താന്‍ ഇതിന് സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
