Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
സാനിറ്ററി നാപ്കിന് ക്യാന്‍സര്‍ കാരണം?

ചിലര്‍ക്കെങ്കിലും ഇത്തരം നാപ്കിനുകള്‍ അലര്‍ജിയും ചൊറിച്ചിലും ഉണ്ടാക്കുന്നതായി കണ്ടുവരുന്നുണ്ട്. ഇതിന് കാരണവുമുണ്ട്.
ഇത്തരം നാപ്കിനുകളില്‍ കോട്ടനു പകരം സെല്ലുലോസ് ജെല്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇവ പലര്‍ക്കും അലര്‍ജിയുണ്ടാക്കും. മാത്രവുമല്ല, സെര്‍വികല്‍ ക്യാന്‍സര്‍ വരെ വരുത്താന്‍ സാധ്യതയുള്ള ഒന്നാണ് ഇത്തരം ജെല്‍.
മിക്കവാറും സാനിറ്ററി നാപ്കിനുകളും നനവ് തട്ടിക്കഴിഞ്ഞാല്‍ അല്പം കഴിഞ്ഞ് ചുരുണ്ടു കൂടുന്നവയാണ്. യോനീപ്രദേശത്തെ ചര്‍മം വളരെ മൃദുവുമാണ്. ചുരുണ്ടുകൂടന്ന നാപ്കിനുകള്‍ അസ്വസ്ഥതയും ചിലപ്പോള്‍ മുറിവുമുണ്ടാക്കും.
നാപ്കിനുകളുടെ മറ്റൊരു രൂപമാണ് ടാമ്പൂണുകള്‍. ഉള്ളിലേക്ക് കടത്തി വയ്ക്കുന്ന ഇവയില്‍ ഡയോക്സിന്‍, റെയോണ്‍ എന്നിങ്ങനെ രണ്ടുവിധത്തിലുള്ള രാസവസ്തുക്കളുണ്ട്. ഇവയുടെ ഉപയോഗം പ്രത്യുല്പാദന അവയവങ്ങള്‍ക്കും പ്രതിരോധശേഷിക്കു തന്നെയും ഭീഷണിയാണ്.
സാനിറ്ററി നാപികിനുകള്‍ വാങ്ങുമ്പോള്‍ നിലവാരമുള്ളവ നോക്കി വാങ്ങുവാന്‍ ശ്രദ്ധിക്കണം. ഇവ നാലു മണിക്കൂര്‍ ഇടവിട്ട് മാറുകയും വേണം. കൂടുതല്‍ സമയം നാപ്കിനുകള്‍ ഉപയോഗിക്കുന്നത് അണുബാധ പോലുള്ള അസുഖങ്ങള്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
നാപ്കിനുകള്‍ ഉപയോഗിച്ച ശേഷം ഇത്തരം അസ്വസ്ഥകള്‍ ഉണ്ടാവുകയാണെങ്കില്‍ ഉടനടി വൈദ്യസഹായം തേടുന്നതാണ് നല്ലത്. കാരണം അണുബാധ ശ്രദ്ധിക്കാതിരുന്നാല്‍ ചിലപ്പോള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കു നയിച്ചേക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
