Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ചില പച്ചക്കറി വിശേഷങ്ങള്‍

ഗുണങ്ങളില്‍ ഒന്നാമനാണ് തക്കാളി. ഇതിലെ ലൈകോഫീന്‍ ക്യാന്‍സര്‍ തടഞ്ഞു നിര്‍ത്താന്‍ ശേഷിയുള്ളതാണ്. തക്കാളിയിലെ വൈറ്റമിന്‍ എ, വൈറ്റമിന്‍ കെ എന്നിവ ബിപി നിയന്ത്രിച്ചു നിര്‍ത്താനും നല്ലതാണ്.
ആരോഗ്യസംരക്ഷണത്തില്‍ ക്യാരറ്റും മുന്‍പന്തിയിലാണ്. ഇത് കണ്ണിനും ചര്‍മത്തിനും മുടിക്കും നല്ലതാണ്. വൈറ്റമിന്‍ എ, സി, കരോട്ടിന്‍ എന്നിവ ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഹൃദയത്തിനും ബിപി നിയന്ത്രിക്കാനും ക്യാരറ്റ് നല്ലതാണ്. കണ്ണിനും ക്യാരറ്റ് ഏറെ ഗുണം ചെയ്യുന്നു.
മധുരക്കിഴങ്ങില്‍ മാംഗനീസ്, വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള ഇത് ദഹനേന്ദ്രിയത്തിന് നല്ലതാണ്. ഇരുമ്പും മധുരക്കിഴങ്ങില്‍ ധാരാളമുണ്ട്.
വഴുതനങ്ങയില്‍ നാസുനിന് എന്നൊരു ധാതു അടങ്ങിയിട്ടുണ്ട്. തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നത് തടയാന്‍ ഇവയ്ക്കാകും. ഫൈബര്‍, പൊട്ടാസ്യം എന്നിവയും ഇതില്‍ ധാരാളമുണ്ട്. മസ്തിഷ്കാഘാതം, ഡിമെന്‍ഷ്യ എന്നിവ വരാതിരിക്കാന്‍ വഴുതനങ്ങ നല്ലതാണ്.
ക്യാപ്സിക്കവും ക്യാന്‍സര്‍ തടയാന്‍ നല്ലതാണ്. ഇതില്‍ ലൈകൈഫീന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ധാരാളം ആന്റി ഓക്സിഡന്റുകളും.
സവാള, ഉള്ളി എന്നിവയും ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ശരീരത്തിന് പ്രതിരോധശേഷി നല്കുന്നു. ഇതിലെ പെപ്റ്റൈഡ് ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ് ക്രമത്തില്‍ സൂക്ഷിക്കുന്നതിന് സഹായിക്കും. വൈറ്റമിന്‍ സി, ഫോളേറ്റ് എന്നിവയും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ബ്രൊക്കോളിയും ആരോഗ്യസംരക്ഷണത്തിന് ചേര്‍ന്നൊരു പച്ചക്കറിയാണ്. ഇതില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ കരള്‍, വയര്‍, കുടല് എന്നിവയെ ക്യാന്‍സറില്‍ നിന്നും സംരക്ഷിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
