For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൊണ്ടവേദന മാറാന്‍ നാടന്‍ മരുന്ന്

|

Sore Throat
മഴക്കാലത്ത് അസുഖങ്ങള്‍ പതിവാണ്. ഇതിലൊന്നാണ് തൊണ്ടയില്‍ അണുബാധയുണ്ടാകുന്നത്. ഇതിന് ചില പരിഹാരമാര്‍ഗങ്ങളുമുണ്ട്.

ചെറുനാരങ്ങ മുറിയ്ക്കുക. ഇതില്‍ അല്‍പം ഉപ്പ്, കുരുമുളകുപൊടി എന്നിവ തേക്കുക. ഇത് ഒരു സ്പൂണ്‍ കൊണ്ട് നല്ലപോലെ അമര്‍ത്തി ചെറുനാരയ്ക്കുള്ളിലേക്കാക്കുക. ഒരു തവയില്‍ വച്ച് ചെറുനാരങ്ങ അല്‍പം ചൂടാക്കുക. ചൂടാറിക്കഴിഞ്ഞാല്‍ ഇതിന്റെ നീര് അല്‍പാ്ല്‍പമായി കുടിയ്ക്കാം.

എട്ടുപത്ത് മയിലാഞ്ചി ഇലകള്‍ വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇൗ വെള്ളം ചെറുചൂടോടെ ഗാര്‍ഗിള്‍ ചെയ്യുന്നത് തൊണ്ടവേദനയ്ക്കു മാത്രമല്ലാ, ചുമയും ജലദോഷവും മാറാനും നല്ലതാണ്.

ഇടയ്ക്കിടെ അല്‍പാല്‍പം തുളസിയിലകള്‍ കടിച്ചു ചവച്ചു കഴിയ്ക്കുക. ഇതിന്റെ നീര് തൊണ്ടവേദനയ്ക്കു നല്ലതാണ്. രാത്രിയില്‍ ഒരുപിടി തുളസിയിലകള്‍ വെള്ളത്തിലിട്ടു വച്ച് ഈ വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്.

ഉലുവ വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം കുടിയ്ക്കാം. ഇത് ചെറുചൂടോടെ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

വെളുത്തുള്ളി വായിലിട്ടു ചവയ്ക്കുന്നതും നല്ലതാണ്. ഇതിന്റെ നീര് അണുബാധ കുറയ്ക്കാന്‍ സഹായിക്കും. കരയാമ്പൂ വായിലിട്ടു ചവയ്ക്കുന്നതും നല്ലതാണ്.

ഒരു ഗ്ലാസ് ചെറുനാരങ്ങാ വെള്ളത്തില്‍ അല്‍പം തേനൊഴിച്ചു കുടിയ്ക്കുക. ഇത് തൊണ്ടവേദന മാറ്റും. വൈറ്റമിന്‍ ബി, സി എന്നിവ കൂടുതല്‍ കഴിയ്ക്കുക. വൈറ്റമിന്‍ ബി അണുബാധ ചെറുക്കാന്‍ നല്ലതാണ്. വൈറ്റമിന്‍ സി പ്രതിരോധ ശേഷി നല്‍കും.

English summary

Sore Throat, Throat Infection, Health, Body, Vitamin, Honey, തൊണ്ടവേദന, ഇന്‍ഫെക്ഷന്‍, അണുബാധ, ആരോഗ്യം, ശരീരം, ഗാര്‍ഗിള്‍, വൈറ്റമിന്‍, പ്രതിരോധം, തേന്‍

Sore throat is a typical health disorder of winter. It is caused due to bacteria which causes throat infection, breathing through mouth which leads to dryness and sinus drainage.
X
Desktop Bottom Promotion