Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മധുരത്തിന് പകരം വയ്ക്കും ചിലത്
മധുരം ആരോഗ്യത്തിന് അത്ര നന്നൊന്നുമല്ലെന്ന് പലര്‍ക്കും അറിയാം. എന്നാല്‍ മധുരം ഒഴിവാക്കാന്‍ സാധിക്കാത്ത പല സന്ദര്‍ഭങ്ങളുമുണ്ട്. ഇതിനേക്കാളുപരി, മധുരം കഴിയ്ക്കണമെന്ന് നിര്‍ബന്ധമുള്ള പലരുമുണ്ട്. ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ചില മധുരങ്ങളെപ്പറ്റി അറിയൂ.

ശര്‍ക്കര ഇത്തരം മധുരങ്ങളിലൊന്നാണ്. മധുരമാണെങ്കിലും ഇത് റിഫൈന്‍ഡ് ഷുഗര്‍ അല്ല. അതുകൊണ്ടു തന്നെ കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റുകളും നാരുകളും ഇതില്‍ കൂടുതലുമാണ്. പഞ്ചസാരയിലെ സുക്രോസിന് പകരം ഫ്രക്ടോസാണ് ശര്‍ക്കരയില്‍ ഉള്ളത്. ഇതിന് ദോഷങ്ങളും കുറവാണ്.
ആരോഗ്യമുള്ള മധുരം എന്നു വേണമെങ്കില്‍ തേനിനെ വിളിക്കാം. സാധാരണ മധുരത്തിന്റെ പോലെ ഈ മധുരം തടി കൂട്ടില്ല. മറിച്ച് തടി കുറയ്ക്കുകയാണ് ചെയ്യുക. ചുമ, ജലദോഷം, അലര്‍ജി എന്നിവ മാറാനും തേന്‍ നല്ലൊരു മരുന്നാണ്. പഞ്ചസാരയ്ക്കു പകരം തേന്‍ മധുരം വേണ്ട ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ചേര്‍ത്ത് കഴിയ്ക്കാം.
ഡിസെര്ട്ടുകളിലും മറ്റും ഉണക്കമുന്തിരി പോലുള്ളവ ചേര്‍ത്തു കഴിച്ച് മധുരം പരമാവധി ഒഴിവാക്കാം. ഇത്തരം ഡ്രൈ ഫ്രൂട്സ് ആരോഗ്യത്തിന് ഗുണം ചെയ്യുകയും ചെയ്യും. മധുരത്തിനായി ചോക്ലേറ്റ് നുണയുന്നതിന് പകരം അല്പം ഉണക്കമുന്തിരി കഴിച്ചാലും പോരേയെന്നു ചിന്തിക്കുക.
ഇതുപോലെയാണ് ഈന്തപ്പഴവും. ഇത് അയേണിന്റെ നല്ലൊന്നാന്തരം ഉറവിടമാണ്. ഈന്തപ്പഴത്തില്‍ നിന്നും പഞ്ചസാരയുണ്ടാക്കും. എന്നാല്‍ ഇതും ശരീരത്തെ തടിപ്പിക്കും വിധത്തിലുള്ള മധുരം തന്നെയാണ്. എന്നാല്‍ ഈന്തപ്പഴം അതേ രൂപത്തില്‍ കഴിച്ചാല്‍ ദോഷമില്ല. മില്‍ക് ഷേക്ക്, തൈര്, ഐസ്ക്രീം എന്നിവയിലെല്ലാം ഈന്തപ്പഴം ചേര്‍ക്കുന്നത് നല്ലതായിരിക്കും.
ഭക്ഷണത്തിന് ശേഷം പഴങ്ങള്‍ കഴിയ്ക്കുന്നത് മധുരത്തിന് നല്ലൊരു വഴിയാണ്. മിക്കവാറും പഴങ്ങള്‍ക്കും മധുരമുണ്ട്. ഇവ ആരോഗ്യത്തിനും ദോഷം ചെയ്യില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
