Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഡയറ്റ് പില്‍സ് സുരക്ഷിതം?

ഡയറ്റ് പില്‍സ് പല പേരുകളിലും ലഭ്യമാണ്. ഇവ പായ്ക്കറ്റുകളിലെ നിര്ദേശാനുസാരണം കഴിയ്ക്കുകയേ വേണ്ടൂ. ചിലതെങ്കിലും വണ്ണം കുറച്ചേക്കും. എന്നാല്‍ ഇതിനൊപ്പം മറ്റു പാര്‍ശ്വഫലങ്ങളും വരുത്തിവയ്ക്കും. കിഡ്നി പ്രശ്നങ്ങള്‍, മുടികൊഴിച്ചില്‍, നെഞ്ചുവേദന, ഹൃദയാഘാതം തുടങ്ങിയവ ഇത്തരം ഡയറ്റ് പില്‍സുകള്‍ വരുത്തിവയ്ക്കുന്ന പ്രശ്നങ്ങളാണ്.
ഇത്തരം ഗുളികകള്‍ ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍, എ, ഡി, കെ ഇ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കുന്നുണ്ട്. ഇത്തരം വൈറ്റമിനുകളുടെ ഗുണം ശരീരത്തിന് ലഭിക്കുന്നത് തടയുകയാണ് ഡയറ്റ് പിന്‍സ് ചെയ്യുന്നത്. ഇതിന്റെ ഫലമായി ക്ഷീണവും മറ്റ് അസുഖങ്ങളും ഉണ്ടാകും.
മിക്കവാറും ഡയറ്റ് ഗുളികകള്‍ വിശപ്പ് കുറയ്ക്കുകയാണ് ചെയ്യുന്നത്. വിശപ്പു കുറയുമ്പോള്‍ ഭക്ഷണം കഴിയ്ക്കുന്നതും കുറയുന്നും. ഇത് വണ്ണം കുറയ്ക്കുകയും ചെയ്യും. വണ്ണം കുറയ്ക്കുമെങ്കിലും ഇത് ശരീരത്തിന്റെ സ്വാഭാവികമായുള്ള ആരോഗ്യത്തെ ബാധിക്കുകയാണ് ചെയ്യുന്നത്.
ഈ ഗുളികകള്‍ നിശ്ചിത സമയത്തിനുള്ളില്‍ നിശ്ചിത എണ്ണം കഴിയ്ക്കാനായിരിക്കും പായ്ക്കറ്റുകളിലുണ്ടാകുക. ഈ ഫലം കാണാതെ വരുമ്പോള്‍ കൂടുതല്‍ ഗുളികകള്‍ കഴിക്കുവാനുള്ള ഒരു പ്രേരണയുണ്ടാവുക സ്വാഭാവികം മാത്രം. ഇത് സാവധാനം നിങ്ങളെ ഈ ഗുളികക്ക് അടിമയാക്കുകയാണ് ചെയ്യുക.
ഗുളിക നിറുത്തിയാല്‍ വീണ്ടും വണ്ണം വയ്ക്കുന്നതായും കണ്ടുവരുന്നുണ്ട്. ഇത് വീണ്ടും ഗുളിക കഴിക്കാനുള്ള പ്രേരണയുണ്ടാക്കുകയാണ് ചെയ്യുന്നത്. തുടര്‍ച്ചയായി ഇത്തരം ഗുളികകള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് എത്രത്തോളം ദോഷം ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ.
ഇത്തരം ഗുളികകള്‍ ഡോക്ടറുടെ നിര്‍ദേശം തേടിയ ശേഷം മാത്രം കഴിയ്ക്കുന്നതാണ് അരോഗ്യത്തിനും ശരീരത്തിനും ഏറെ നല്ലത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
