Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ആര്‍ത്തവം വഴി തെറ്റുമ്പോള്‍
ആര്‍ത്തവം സ്ത്രീകളിലെ ഒരു ശാരീരിക പ്രക്രിയ മാത്രമാണ്. എന്നാല്‍ ഇത് സ്ത്രീകളെ പല വിധത്തിലും ബാധിക്കും. ചിലത് അത്ര സുഖകരവുമാകില്ല.

ആര്‍ത്തവ സമയത്ത് സ്ത്രീകളില്‍ മൂഡുമാറ്റം സര്‍വസാധാരണമാണ്. ഡിപ്രഷനും ദേഷ്യവും സങ്കടവുമെല്ലാം കൂടുന്ന അവസ്ഥ. ശാരീരിക അസ്വസ്ഥകള്‍ക്കൊപ്പം മാനസിക പ്രശ്നങ്ങളും എന്നു വേണമെങ്കില്‍ പറയാം. ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഇത്തരം മൂഡുമാറ്റങ്ങള്ക്ക് വഴിയൊരുക്കും.
ചില സ്ത്രീകളില്‍ മാസമുറയ്ക്കടുത്ത് മുഖക്കുരു കാണാറുണ്ട്. ഇത് ആര്‍ത്തവത്തോടനുബന്ധിച്ചു വരുന്നതാണെങ്കില്‍ തനിയെ പോവുകയും ചെയ്യും. എന്നാല്‍ സൗന്ദര്യപ്രശ്നങ്ങളെ ഗൗരവമായി കാണുന്നവര്‍ക്ക് ഇതും വേവലാതിയുണ്ടാക്കിയെന്നു വരും.
ആര്‍ത്തവ സമയത്ത് ചില സ്ത്രീകളില്‍ ശബ്ദം വ്യത്യാസപ്പെടുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഒച്ചയും തരവുമെല്ലാം മാറിപ്പോകുന്ന അവസ്ഥ. ആര്‍ത്തവകാലം കഴിഞ്ഞാല്‍ ഇത് മാറുകയും ചെയ്യും.
ഈ സമയത്ത് സ്ത്രീകളില്‍ പൊതുവെ വിശപ്പു കുറവാണ് അനുഭവപ്പെടുക. പ്രിയപ്പെട്ട ഭക്ഷണസാധനങ്ങളോടു പോലും താല്പര്യം തോന്നിയെന്നിരിക്കില്ല. ഇതും താല്‍ക്കാലിക മാറ്റം മാത്രമാണ്.
അണുബാധ വരാന്‍ കൂടുതല്‍ സാധ്യതയുള്ള സമയമാണ് മാസമുറ സമയം. ശാരീരിക ശുചിത്വം പാലിച്ചില്ലെങ്കില്‍ പലപ്പോഴും ഇത് അണുബാധയിലേക്കും ശാരീരിക അസ്വസ്ഥതകളിലേക്കും നയിക്കും. ഈ സമയത്ത് ഉപയോഗിക്കുന്ന സാനിറ്ററി നാപ്കിനുകള്‍ ആറു മണിക്കൂര്‍ കൂടുമ്പോഴെങ്കിലും മാറ്റണം. രണ്ടുനേരം കുളിയ്ക്കുകയും വേണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
