Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
തൈറോയ്ഡ് വന്ധ്യത വരുത്തുമോ?

തൈറോയ്ഡ് ഗ്രന്ഥി വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാത്തപ്പോഴാണ് ഹൈപ്പോതൈറോയ്ഡ് ഉണ്ടാകുന്നത്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനും അമിതമാകുമ്പോള്‍ ഹൈപ്പര്‍ തൈറോയ്ഡും. ഇവ രണ്ടും തൈറോയ്ഡ് രോഗമെന്ന ഗണത്തില്‍ പെടുന്നു.
ഹോര്‍മോണ്‍ പ്രത്യകതകള്‍ കൊണ്ട് സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. രക്തസാമ്പിള്‍ പരിശോധിച്ചാല്‍ തൈറോയ്ഡ് കണ്ടെത്താം.
സ്ത്രീകളില്‍ തൈറോയ്ഡ് ചിലപ്പോള്‍ ഗര്‍ഭധാരണ പ്രശ്നങ്ങളുണ്ടാക്കാം. തൈറോയ്ഡ് ആര്‍ത്തവക്രമക്കേടുകള്‍ ഉണ്ടാക്കുമെന്നതു കൊണ്ടാണിത്. ഇത് ഓവുലേഷനേയും ബാധിക്കും. ഗര്‍ഭം ധരിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നു മാത്രമല്ലാ, അബോര്ഷന് സംഭവിക്കാനും തൈറോയ്ഡ് വഴിയൊരുക്കും.
കുട്ടികളുണ്ടാകാന്‍ ബുദ്ധിമുട്ടുണ്ടായേക്കാം, എന്നാല്‍ ഇത് വന്ധ്യതക്കുള്ള ഒരു കാരണമാണെന്നു പറയാനാകില്ല. കാരണം ചികിത്സയിലൂടെ തൈറോയ്ഡ് പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാവുന്നയേുള്ളൂ.
തൈറോയ്ഡുള്ളവര്‍ പൂര്‍ണമായും ഭേദമാകാതെ ഗര്‍ഭം ധരിച്ചാല്‍ ഈ പ്രശ്നം കുഞ്ഞുങ്ങളിലേക്കും പകരാന്‍ സാധ്യതയുണ്ട്. കുഞ്ഞിന്റെ ശാരീരിക മാനസിക വളര്‍ച്ചയെ ബാധിക്കുക, സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങിയ കുഞ്ഞുങ്ങള്‍ക്കുണ്ടാകാവുന്ന പ്രശ്നങ്ങളാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
