For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരിയായ വിധത്തില്‍ ധ്യാനം ചെയ്യാം

|

മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് ഏറ്റവും ചേര്‍ന്നതാണ് മെഡിറ്റേഷന്‍ അഥവാ ധ്യാനം. ധ്യാനം ചെയ്യാന്‍ ബുദ്ധിമുട്ടൊന്നുമില്ല. ഇതിന് പ്രത്യേക പരിശീലനവും വേണ്ട. ശരിയായ രീതിയില്‍ ധ്യാനം ചെയ്യുന്നതെങ്ങനെയെന്നു നോക്കൂ.

Meditation

മെഡിറ്റേഷന്‍ ചെയ്യാന്‍ തെരഞ്ഞെടുക്കുന്ന സ്ഥലം വളരെ പ്രധാനം. ബഹളവും ശല്യവുമില്ലാത്ത, ഏകാന്തമായ ഒരിടം നോക്കി തെരഞ്ഞെടുക്കണം. ഇത് വീട്ടിലോ പുറത്തോ ആകാം. കാറ്റും വെളിച്ചവും കിട്ടുന്ന വിശാലമായ സ്ഥലമാണെങ്കില്‍ കൂടുതല്‍ നല്ലത്.

ഈ സ്ഥലത്ത് ഒരു പായയോ വിരിപ്പോ വിരിക്കുക. യോഗ മാറ്റുകളും ഇപ്പോള്‍ ലഭ്യമാണ്. വെറും തറയില്‍ ഇരിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ധ്യാനത്തിലൂടെ ശരീരത്തിലുണ്ടാകുന്ന ഊര്‍ജം തറയുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ നഷ്ടപ്പെടുമെന്നാണ് പറയുക.

കാലുകള്‍ മടക്കി നിവര്‍ന്നിരിക്കണം. എന്നാല്‍ ശരീരത്തിന് ആയാസം നല്‍കുന്ന രീതിയിലുള്ള ഇരിപ്പാവുകയുമരുത്. നിവര്‍ന്നിരിക്കുമ്പോള്‍ ശരീരത്തിന് സ്‌ട്രെസ് വരാതെ നോക്കണം.

ധ്യാനത്തിനു വേണ്ട മാനസിക നിലയുണ്ടാക്കുന്നതാണ് അടുത്തത്. കണ്ണുകളടച്ച് കൈകള്‍ തുടയില്‍ മലര്‍ത്തി വച്ച് മനസു ശാന്തമാക്കുക. പുറംലോകത്തു നിന്നും മനസിന് പൂര്‍ണമായ വിടുതല്‍ നല്‍കണം. ശ്രദ്ധ മനസില്‍ കേന്ദ്രീകരിക്കണം. യാതൊരു ചിന്തകളും ആകുലതകളും മനസില്‍ പാടില്ല. ശൂന്യമായ മനസെന്നു വേണമെങ്കില്‍ പറയാം. ചിലര്‍ക്ക് പ്രകാശം ബുദ്ധിമുട്ടായിരിക്കും. ഇത്തരക്കാര്‍ക്ക് പ്രകാശം കുറയ്ക്കാനുളള വഴികള്‍ ചെയ്യാം.

ദീര്‍ഘമായി ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുക. ഇത് സാവധാനത്തില്‍ ചെയ്യണം. ശരീരത്തിനുള്ളിലേക്ക് കഴിയുന്നത്ര വായു ലഭ്യമാക്കണം. ചെയ്യുന്ന പ്രവൃത്തിയില്‍ മനസിനെ നിമഗ്നമാക്കുക. പുറത്തു നിന്നുള്ള യാതൊരു കാര്യങ്ങളും ശ്രദ്ധ കളയരുത്. അല്‍പനേരം ഇങ്ങനെ ചെയ്തുകഴിയുമ്പോള്‍ മറ്റൊരു ലോകത്തെത്തിയതു പോലെയൊരു തോന്നലുണ്ടാകും. മനസിന് വല്ലാത്തൊരു ശാന്തി ലഭിക്കുകയും ചെയ്യും.

തുടക്കത്തില്‍ അല്‍പം ബുദ്ധിമുട്ടു തോന്നുമെങ്കിലും ഇത് ദിവസവും അഭ്യസിച്ചാല്‍ ശീലമായിക്കൊള്ളും.

English summary

Meditation, Health, Body, Stress, Breathing, Yoga, മെഡിറ്റേഷന്‍, ധ്യാനം, ശരീരം, ആരോഗ്യം, സ്‌ട്രെസ്, ശ്വസനം, യോഗ, ഊര്‍ജം


 Meditation is presented as a very heavy and intense thing us. The topic is hotly debated in spiritual circles and every spiritual guru has an opinion on it.
Story first published: Wednesday, July 11, 2012, 12:40 [IST]
X
Desktop Bottom Promotion