Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
തല ഉയര്‍ത്തി വയ്ക്കൂ, ഗ്യാസ് വരില്ല

ഭക്ഷണത്തിലെ ഇടവേള ഒഴിവാക്കുന്നത് ഒരു മാര്‍ഗം. കുറേ ഭക്ഷണം ഒരുമിച്ചു കഴിയ്ക്കുന്നത് ദഹനപ്രശ്നങ്ങളും ഗ്യാസും ഉണ്ടാക്കും. കുറേ നേരം ഭക്ഷണം കഴിയ്ക്കാതിരുന്നാലും പ്രശ്നമുണ്ടാകും. ഇടയ്ക്കിടെ കുറേശെ കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ദഹനം നടക്കും, ഗ്യാസ് വരികയുമില്ല.
ചില പ്രത്യേക ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഗ്യാസ് വരുത്തും. കാപ്പി, ചോക്കലേറ്റ്, വറുത്ത സാധനങ്ങള്‍, ചുവന്ന ഇറച്ചി, തക്കാളി, പച്ച ഉള്ളി എന്നിവ. ഇവയുടെ ഉപയോഗം മിതമാക്കുക.
മദ്യപാനവും ഗ്യാസിന് കാരണമാകും. മദ്യപിക്കുമ്പോള്‍ ആസിഡ് ഈസോഫാഗസിലേക്കു പ്രവേശിക്കും ഇത് ഗ്യാസുണ്ടാക്കുകയും ചെയ്യും.
വണ്ണം കൂടുതലുള്ളതും ഗ്യാസിന് കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്. കൊഴുപ്പ് വയറ്റിലെ റിഫഌക്സ് ആക്ഷന്‍ മേല്പ്പോട്ടാക്കുന്നതാണ് കാരണം. ദിവസവും വ്യായാമം ചെയ്തു നോക്കൂ, ഗ്യാസ് പ്രശ്നങ്ങള്‍ കുറയുന്നത് മനസിലാക്കാം.
മുറുകിയ വസ്ത്രങ്ങളും ഗ്യാസ് പ്രശ്നങ്ങള്‍ വരുത്തിവയ്ക്കും. ഇത് വയറിനെ മുകളിലേക്കു തള്ളും. ഗ്യാസുണ്ടാവുകയും ചെയ്യും.
നല്ലപോലെ ഉറങ്ങുന്നത് ഗ്യാസ് കുറയ്ക്കും. മാത്രമല്ലാ, ഉറങ്ങുമ്പോള്‍ തല അല്പം ഉയര്‍ന്ന തലയിണയില്‍ വച്ചു കിടക്കുന്നതും നന്നായിരിക്കും. അസിഡിറ്റിയുണ്ടാക്കുന്ന ദ്രാവകങ്ങള്‍ തികട്ടി വരാതിരിക്കാന്‍ ഇത് സഹായിക്കും.
പുകവലിയും ഗ്യാസിന് കാരണമാകുന്നുണ്ട്. പുകവലിക്കുമ്പോള്‍ ബൈല്‍ സാള്‍ട്ട് വയറ്റിലേക്കു വരും. ഇത് ഉമിനീരു കുറയ്ക്കും. ഭക്ഷണം ദഹിക്കുന്നതിന് ഉമിനീര് അത്യാവശ്യം. ഈ രീതിയില്‍ നിക്കോട്ടില്‍ ഗ്യാസ് ഉല്പാദിപ്പിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
