Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
മനസിനെ സന്തോഷിപ്പിക്കൂ

മറ്റുള്ളവരുടെ വാക്കുകളാല്‍ എളുപ്പം മനസില്‍ മുറിവേല്ക്കുന്നവരുണ്ടാകും. ഒരാള്‍ മനസില്‍ തന്നെ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുവെന്നതിന്റെ ഉദാഹരണം കൂടിയാണിത്. അവനവനില്‍ ഉറച്ച വിശ്വാസമുണ്ടാവുക. എങ്കില്‍ മറ്റുള്ളവരുടെ വാക്കുകള്‍ മുറിപ്പെടുത്തില്ല. പറയുന്നവര്‍ പറയട്ടെ എന്നു ചിന്തിക്കുക. നല്ല കാര്യങ്ങള്‍ മാത്രമെടുത്ത് ബാക്കിയുള്ളവ ഉപേക്ഷിക്കുക. അടിസ്ഥാനമില്ലാത്ത ചില കാര്യങ്ങള്‍ക്കെങ്കിലും ചെവി കൊടുക്കാതിരിക്കുക.
ചിരി വലിയൊരു ഔഷധമാണ്. കഴിവതും ചിരിക്കാനും പുഞ്ചിരിക്കാനും ശ്രമിക്കുക. ഇത് നിങ്ങളറിയാതെ തന്നെ മാനസിക ഉല്ലാസം നല്‍കും. പിരിമുറക്കുങ്ങള് ഒഴിവാക്കാന്‍ മനസു തുറന്നൊരു ചിരിക്കു കഴിയും. മറ്റുള്ളവര്‍ക്കും ചിരിക്കുന്ന മുഖങ്ങള്‍ കാണാനായിരിക്കും ഇഷ്ടം.
മനസിന് വിഷമങ്ങള്‍ വരുമ്പോള്‍ അതാലോചിച്ച് ഒരിടത്തു തന്നെയിരിക്കാതെ മനസിനെ സന്തോഷിപ്പിക്കാനുള്ള വഴികള്‍ കണ്ടെത്തണം. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാം. പാ്ട്ടു കേള്‍ക്കാം, വായിക്കാം, മനസിന് സന്തോഷം നല്കുന്ന സിനിമ കാണാം, നടക്കാം, ഇതൊന്നുമല്ലെങ്കില്‍ ഇഷ്ടമുള്ള മറ്റു ഹോബികള്‍ ചെയ്യാം. മനസിന്റെ സന്തോഷം ശരീരത്തിന്റെ ആരോഗ്യത്തിനും പ്രധാനം തന്നെ.
ചിലപ്പോള്‍ മനസിന്റെ വിഷമം ഒരാളെ കണ്ടാലറിയാം. അലസമായി വസ്ത്രം ധരിച്ച്, ക്ഷീണിച്ച മുഖഭാവങ്ങളോടെ. ഇത്തരം കാഴ്ചകള്‍ മാറ്റുക. എപ്പോഴും നല്ല വൃത്തിയായി വസ്ത്രം ധരിക്കുക. കണ്ണാടിയില്‍ നിങ്ങള്‍ക്ക് നിങ്ങളെ നോക്കിയാല്‍ അവശത തോന്നാന്‍ ഇട വരുത്തരുത്. ഇത് നിങ്ങളുടെ മനസിനെ തന്നെ ക്ഷീണിപ്പിക്കും.
ഇത്തരം നിസാര കാര്യങ്ങളില്‍ ശ്രദ്ധിച്ചൂ നോക്കൂ. മാനസിക ഉല്ലാസവും ലഭിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
