Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
സോസുകള്‍ ഉപയോഗിക്കുമ്പോള്‍...

നാം ചില ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ അറിയാതെ ഉപ്പ് ഉള്ളില്‍ ചെന്നെത്തുന്നുണ്ട്. ഇതെക്കുറിച്ച് ആരും ചിലപ്പോള്‍ ചിന്തിച്ചെന്നു വരില്ല. ഇവയെക്കുറിച്ച് അറിഞ്ഞിരുന്നാല്‍ ശ്രദ്ധിക്കുകയുമാകാം.
ചൈനീസ് ഭക്ഷണങ്ങളിലും മറ്റും സോസ് ഉപയോഗിക്കാറുണ്്. സോയാ സോസ്, ചില്ലി സോസ്, ടൊമാറ്റോ സോസ് എന്നിങ്ങനെ. ഇവയിലെ പുളിയും മധുരവും എരിവുമായിരിക്കും ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്നതിന്റെ ലക്ഷ്യം. എന്നാല്‍ ഇവയ്ക്കൊപ്പം ധാരാളം സോഡിയവും അടങ്ങിയിട്ടുണ്ട്.
ഉപ്പിലിട്ട സാധനങ്ങള മിക്കവാറും പേര്‍ക്ക് പ്രിയമായിരിക്കും. എന്നാല്‍ ഇവയില്‍ ഉപ്പിന്റെ അംശം മറ്റുള്ളവയേക്കാള്‍ കൂടുതലാണ്. കൂടുതല്‍ അളവില്‍ കൂടുതല്‍ നാള് ഉപ്പിലിട്ടു സൂക്ഷിക്കുന്നതു കൊണ്ടുതന്നെ ഇവ ശരീരത്തിനും ആരോഗ്യത്തിനും നിസാര ദോഷങ്ങളൊന്നുമല്ല വരുത്തുന്നത്.
കോട്ടേജ് ചീസ് പോലുള്ള ഭക്ഷണസാധനങ്ങളും ആരോഗ്യത്തിന് ദോഷം തന്നെയാണ്. ഇവ ഉപയോഗിക്കുന്നതിലൂടെ ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടുകയാണ് ചെയ്യുന്നത്.
സ്നാക്സിലും വറുത്ത ഭക്ഷണങ്ങളിലും സ്വാദു കൂട്ടുന്നതിനുള്ള വലിയൊരു ഘടകമാണ് ഉപ്പ്. ഇവ ആസ്വദിച്ചു കഴിയ്ക്കുമ്പോള്‍ ഇവയിലടങ്ങിയിരിക്കുന്ന എണ്ണയെക്കുറിച്ചും മധുരത്തെ കുറിച്ചും ചിന്തിച്ചെന്നിരിക്കും. എ്ന്നാല്‍ ഉപ്പിനെ കുറിച്ച് അധികമാരും ചിന്തിച്ചെന്നു വരില്ല.
ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ പായ്ക്കറ്റ് ഭക്ഷണങ്ങളാണ് പലര്‍ക്കും തുണയാകുന്നത്. എന്നാല്‍ ഇവയില്‍ ഉപ്പിന്റെ അംശം കൂടുതലാണ്. മറ്റു പല ഘടകങ്ങള്‍ക്കുമൊപ്പം ഉപ്പും ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കാനുള്ള പ്രധാന കാരണമായെടുക്കാം.
പാചകത്തിന് തയ്യാറാക്കി വച്ചിരിക്കുന്ന ഇറച്ചിയും മീനും മറ്റു ഭക്ഷണസാധനങ്ങളുമെല്ലാം ഇപ്പോള്‍ ലഭ്യമാണ്. ഇവ കേടു വരാതിരിക്കാന്‍ സഹായിക്കുന്നത് ഇവയിലെ ഉയര്‍ന്ന അളവിലുള്ള ഉപ്പു കൂടിയാണ്. ഇത്തരം സാധനങ്ങളുടെ ഉപയോഗവും കഴിവതും കുറയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
