Latest Updates
-
നവരാത്രി വാരം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
നവരാത്രി രണ്ടാം ദിനം: ഗർബ ആഘോഷം ഗംഭീരമാക്കാം; ദമ്പതികൾ ശ്രദ്ധിക്കേണ്ട സുരക്ഷാ കാര്യങ്ങൾ -
ഒക്ടോബർ 12 നക്ഷത്രഫലം: സ്വാതിയിൽ നിന്ന് വിശാഖത്തിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
നവരാത്രി വ്രതം: വ്രതമെടുക്കുമ്പോൾ എന്തൊക്കെ കഴിക്കാം? ആരോഗ്യത്തോടെ ആഘോഷിക്കാൻ ഈ ഗൈഡ് സഹായിക്കും -
ഒക്ടോബർ 11 രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങളും 12 രാശികളുടെ സമ്പൂർണ്ണ ഫലങ്ങളും അറിയാം -
നവരാത്രി ഒന്നാം ദിനം: ഓറഞ്ച് ലുക്കിൽ തിളങ്ങാൻ ഇതാ ചില കിടിലൻ സ്റ്റൈലിങ് ടിപ്പുകൾ; ഓഫിസിൽ നിന്ന് നേരെ ഗർബ വേദിയിലേക്ക്! -
ദ്വിപുഷ്കര യോഗം: ഇന്ന് രാത്രി 9:30 മുതൽ സ്വർണ്ണവും വാഹനവും വാങ്ങാൻ സുവർണ്ണാവസരം - അറിയേണ്ടതെല്ലാം -
നവരാത്രി ഗർബ ആഘോഷങ്ങളിൽ മേക്കപ്പ് പടരില്ല, വിയർപ്പിനെ തോൽപ്പിക്കാൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ! -
നവരാത്രി ഒന്നാം ദിനം: വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
പൂജ ആഘോഷങ്ങൾക്കിടയിൽ മഴ ഭീഷണി; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു, ജാഗ്രത വേണം
പോളിസിസ്റ്റിക് ഓവറി വന്ധ്യതയുണ്ടാക്കിയേക്കും

സെക്സ് ഹോര്‍മോണുകളുടെ വ്യതിയാനം കൊണ്ട് ഗര്‍ഭപാത്രത്തില്‍ സിസ്റ്റുകള്‍ വളരുന്നതാണ് ഇതിന് കാരണം. ഇത് ആര്‍ത്തവക്രമക്കേടുകള്‍ക്കും വയറുവേദനയ്ക്കും കാരണമാകുന്നു. വന്ധ്യതക്കു തന്നെ വഴി വയ്ക്കാവുന്ന ഒരു പ്രശ്നമായതു കൊണ്ടു തന്നെ പോളിസിസ്റ്റിക് ഓവറിയുടെ പ്രാധാന്യവും ഏറുന്നു.
ഈ രോഗമുള്ളവരില്‍ അമിത രോമവളര്‍ച്ച, വണ്ണം കൂടുക, തുടങ്ങിയവ കണ്ടുവരാറുണ്ട്.
പോളിസിസ്റ്റിക് ഓവറിക്ക് പല കാരണങ്ങളുമുണ്ട്. ശരിയല്ലാത്ത ഭക്ഷണക്രമം ഇതില്‍ പ്രധാനമാണ്. ഫാസ്റ്റ് ഫുഡ് പോലുള്ള ശീലങ്ങള്‍ ഒരു കാരണം. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം ശീലിക്കുക.
പ്രമേഹവും പോളിസിസ്റ്റിക് ഓവറിയ്ക്കുള്ളൊരു കാരണമാണ്. അതുകൊണ്ട് മധുരം കഴിയ്ക്കുന്നത് നിയന്ത്രിക്കുക. പാരമ്പര്യമായി പ്രമേഹമുള്ളവരും സൂക്ഷിക്കണം.
ശരീരത്തിന് ആവശ്യമായ വ്യയാമം ലഭിക്കാത്തതും പോളിസിസ്റ്റിക് ഓവറിക്കുള്ളൊരു കാരണമാണ്. വ്യായാമക്കുറവ് ശരീരത്തിലെ രക്തസഞ്ചാരം കുറയ്ക്കുന്നു. നല്ലതു പോലെ വ്യായാമം ചെയ്യുന്നതും നല്ല ഡയറ്റിനൊപ്പം പ്രധാനം.
ഇന്നത്ത ജീവിതശൈലിയും ഒരു പരിധി വരെ പോളിസിസ്റ്റിക് ഓവറിക്കു കാരണമാകുന്നുണ്ട്. ടെന്‍ഷന്‍, സ്ട്രസ് എന്നിവ പ്രധാന കാരണം. തിരക്കു പിടിച്ച ജോലിയും യാത്രകളും ഡയറ്റും വ്യായാമവും താറുമാറാക്കും. കഴിവതും ചിട്ടയായ ജീവിത ശൈലി സ്വീകരിക്കുക. ഇതും പോളിസിസ്റ്റിക് ഓവറി വരാതിരിക്കാനുള്ള ഒരു വഴിയാണ്. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ ഈ രോഗത്തിനുള്ള മറ്റൊരു കാരണമാണ്.
ചികിത്സയിലൂടെ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് പോളിസിസ്റ്റിക് ഓവറി ചികിത്സിച്ചു മാറ്റാവുന്നതേയുള്ളൂ. ചികിത്സയോടൊപ്പം ഡയറ്റും വ്യായാമവും പ്രധാനമാണെന്നു മാത്രം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
