Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ബിപി മാറ്റാന് പ്രകൃതിദത്തമാര്ഗങ്ങള്
ബിപി കുറയ്ക്കാന് എപ്പോഴും ഡോക്ടറുടെ അടുത്തേയ്ക്ക് ഓടണമെന്നില്ല. പ്രകൃതി തന്നെ ചില പരിഹാരങ്ങള് നല്കുന്നുണ്ട്.

ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവ ദിവസവും ഭക്ഷണത്തില് ഉള്പ്പെടുത്തുന്നത് രക്തസമ്മര്ദം കുറയ്ക്കും.
മുരിങ്ങയില ബിപി കുറയ്ക്കും. ഇത് ദിവസവും ഭക്ഷണത്തില് ഉള്പ്പെടുത്താന് ശ്രമിക്കുക.
തണ്ണിമത്തങ്ങളുടെ കുരു ബിപി കുറയ്ക്കും. ഈ കുരു ഉണക്കിപ്പൊടിച്ച് ദിവസവും വെള്ളത്തില് ചേര്ത്തോ അല്ലാതെയോ കഴിയ്ക്കുക.
നെല്ലിക്കാജ്യൂസില് അല്പം മഞ്ഞള്പ്പൊടിയും തേനും ചേര്ത്ത് കഴിയ്ക്കുന്നത് ബിപി കുറയ്ക്കും.
വെളുത്തുള്ളിയില് തേനൊഴിച്ച് അല്പദിവസം വയ്ക്കുക. പിന്നീട് ഈ വെളുത്തുള്ളിയും തേനും ചേര്ത്ത് ദിവസവും കഴിയ്ക്കാം.
ആര്യവേപ്പില, കൂവളത്തിന്റെ ഇല എന്നിവ ദിവസവും വെറുംവയറ്റില് ചവച്ചു കഴിയ്ക്കുന്നത് നല്ലതാണ്.
ചുക്കു കഷായത്തില് അല്പം കായം വറുത്തുപൊടിച്ചു ചേര്ത്ത് കഴിയ്ക്കുന്നതും ബിപി കുറയ്ക്കും.
തഴുതാമ, മുക്കുറ്റി, ചെറൂള തുടങ്ങിയ സസ്യങ്ങളുടെ നീര് ബിപി കുറയ്ക്കും. ഇവയുടെ നീരെടുത്തു കുടിക്കുക.
ഉലുവ, ജീരകം എന്നിവ വറുത്ത് ഇതില് വെള്ളമൊഴിച്ച് ഈ വെള്ളം കുടിയ്ക്കാം.
കുമ്പളങ്ങാനീരില് തേന് ചേര്ത്തു കഴിയ്ക്കുന്നതും ബിപി കുറയാന് സഹായിക്കും.
ദിവസവും പച്ചക്കറികളും പഴവര്ഗങ്ങളും തവിട് കളയാത്ത ധാന്യങ്ങളും കഴിയ്ക്കുക. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
