Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഹോര്മോണ് പ്രശ്നത്തിന് ഭക്ഷണചികിത്സ

ചില പ്രത്യേക ഭക്ഷണങ്ങള് കഴിച്ചാല് ചില പ്രശ്നങ്ങളെങ്കിലും ഒരു പരിധി വരെ തടയാവുന്നതേയുള്ളൂ. സ്ത്രീകളുടെ ഹോര്മോണ് പ്രശ്നങ്ങള് പരിഹരിക്കുന്ന ഭക്ഷണങ്ങളെപ്പറ്റി അറിയൂ.
മാസമുറ പ്രശ്നങ്ങള് പല സ്ത്രീകള്ക്കും വളരേയേറെ ശാരീരിക ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വയറുവേദന, കൈകാല് കഴപ്പ് തുടങ്ങിയ പല ശാരീരിക അസ്വസ്ഥതകള്ക്കും കാല്സ്യമടങ്ങിയ ഭക്ഷണസാധനങ്ങള് കുറവു വരുത്തും. പാല്, പാലുല്പന്നങ്ങള് തുടങ്ങിയവ മാസമുറ പ്രശ്നങ്ങള് അകറ്റാന് നല്ലതാണ്.
ചില സ്ത്രീകള്ക്ക് മാസമുറ സമയത്ത് അമിതമായ രക്തസ്രാവമുണ്ടാകും. ഇത് വിളര്ച്ചക്കു കാരണമാവുകയും ചെയ്യും. ഓവറിയില് സിസ്റ്റുള്ളവര്ക്കും ബ്ലീഡിംഗ് അധികമുണ്ടാകും.ഇത്തരം സന്ദര്ഭങ്ങളില് ചിക്കന്, മുട്ട, ഇലക്കറികള് എന്നിവ കഴിയ്ക്കുന്നത് രക്തക്കുറവിനുള്ള പരിഹാരമാണ്.
മെനോപോസിനോട് അനുബന്ധിച്ച ഹോട്ട് ഫഌഷ് എന്നൊരു അവസ്ഥയുണ്ടാകാറുണ്ട്. ശരീരത്തിലെ താപനില പെട്ടെന്നു കൂടുന്ന ഒരു അവസ്ഥയാണിത്. ശരീരമാകെ ചുട്ടുപൊള്ളുന്നതു പോലെ തോന്നും. ഈ അവസ്ഥക്ക് ഫഌക് സീഡ് കഴിക്കുന്നത് നല്ലതാണ്. കാഴ്ചക്ക് മുതിരയോട് സാമ്യം തോന്നിക്കുന്നൊരു പയര് വര്ഗമാണിത്.
പ്രീ മെന്സ്ട്രല് സിന്ഡ്രോം, മെനോപോസ് തുടങ്ങിയ ഘട്ടങ്ങളില് ചില സ്ത്രീകളുടെ മൂഡു മാറാറുണ്ട്. ചിലര് ഡിപ്രഷനിലേക്കു തന്നെ വഴുതി വീഴും. ഇത്തരം അവസ്ഥ ഒഴിവാക്കാന് ഉരുളക്കിഴങ്ങ് നല്ലതാണ്. ഉരുളക്കിഴങ്ങ് സെറോട്ടിന് എന്ന ഹോര്മോണ് ഉല്പാദിപ്പിക്കാന് സഹായിക്കും. ഇത് ഡിപ്രഷന് ഒഴിവാക്കുകയും ഉന്മേഷം നല്കുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
