Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
തടി കുറയ്ക്കാന് ചായയും

സ്റ്റാലര് അനേസ് എന്നറിയപ്പെടുന്ന ഒരു മസാലയുണ്ട്. നക്ഷത്രാകൃതിയില് കാണുന്ന ഈ മസാല കടയില് നിന്നും വാങ്ങാന് ലഭിക്കും. ഇതിട്ടു ചായ തിളപ്പിക്കുന്നത് തടി കുറയ്ക്കും. ദഹനക്കേട്, മനംപിരട്ടല് തുടങ്ങിയ പ്രശ്നങ്ങള്ക്കും ഇത്തരം ചായ നല്ലതാണ്.
തടി കുറയ്ക്കാന് പുതിനാച്ചായയും സഹായിക്കും. ഇത് വിശപ്പു കുറയ്ക്കുകയാണ് ചെയ്യുന്നത്. ഔഷധഗുണമുള്ളതു കൊണ്ട് ദഹനപ്രക്രിയക്കും കൊഴുപ്പു കത്തിച്ചു കളയുന്നതിനും പുതിനയിട്ടു തിളപ്പിച്ച ചായ സഹായിക്കും. പുതിനക്കു പകരം തുളസിയിലയിട്ടു ചായ തിളപ്പിച്ചു കുടിച്ചാലും തടി കുറയും.
ഗ്രീന് ടീക്ക് ആരോഗ്യവശങ്ങള് ഏറെയുണ്ട്. തടി കുറയ്ക്കുവാനും ഇത് സഹായിക്കും. ഒരു കപ്പ് ഗ്രീന് ടീ 70 കലോറി കൊഴുപ്പ് കത്തിച്ചു കളയുമെന്നാണ് പറയുന്നത്. ഇതിലടങ്ങയിരിക്കുന്ന ആന്റി ഓക്സിഡന്റുകള് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ സഹായിക്കും.
റോസപ്പൂവിന്റെ ഇതളും മൊട്ടും ഇട്ടു ചായ തിളപ്പിക്കാം. ഇതും തടി കുറയ്ക്കാന് നല്ലതാണ്. ഇത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളും. വൈറ്റമിന് എ, ബി3, സി, ഡി, ഇ തുടങ്ങിയ ഈ ചായയില് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ശരീരത്തിന് പ്രതിരോധ ശേഷി നല്കുന്നതിനും ഈ ചായ നല്ലതാണ്. മലബന്ധം അകറ്റുന്നതിനും റോസിട്ടു തിളപ്പിച്ച ചായ സഹായിക്കും.
ഒലോംഗ് ടീ എന്നൊരു ചായയുണ്ട്. ഇത് ഗ്രീന് ടീയേക്കാള് കൂടുതല് ആരോഗ്യഗുണങ്ങളുള്ളതെന്നാണ് പറയുന്നത്. തടി കുറയ്ക്കാന് മാത്രമല്ലാ, കൊളസ്ട്രോള് പോലുള്ള രോഗങ്ങള് നിയന്ത്രിക്കാനും ഇത്തരം ചായ ഉപയോഗിക്കുന്നു.
ഇത്തരം ചായ വേണ്ട ഗുണം നല്കണമെങ്കില് അധികം പഞ്ചസാര ഉപയോഗിക്കരുത്. മധുരം വേണമെന്നുള്ളവര്ക്ക് തേന് ചേര്ത്ത് കഴിയ്ക്കാം.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
