Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മാസമുറ സമയത്തെ അമിത ബ്ലീഡിംഗ്

ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ പലരിലും ബ്ലീഡിംഗ് വരുത്തി വയ്ക്കും. പ്രത്യേകിച്ച് പെണ്‍കുട്ടികളില്‍ ആര്‍ത്തവം തുടങ്ങുമ്പോള്‍ പല ഹോര്‍മോണ്‍ പ്രശ്നങ്ങളും കാണാറുണ്ട്. ഇത് ക്രമമാകണമെങ്കില് കുറച്ചു മാസങ്ങളോ വര്‍ഷങ്ങള്‍ തന്നെയോ വേണ്ടി വന്നെന്നിരിക്കും. ഇത് സ്വാഭാവിക പ്രക്രിയയായേ കാണേണ്ടൂ.
ഗര്‍ഭപാത്രത്തിലെ മുഴകള്‍ പലപ്പോഴും ബ്ലീഡിംഗിന് കാരണമാകാറുണ്ട്. ഇത്തരം ഫൈബ്രോയ്ഡുകള്‍ പലതരത്തിലുണ്ട്. ഇവ തുടക്കത്തിലാണെങ്കില്‍ മരുന്നു കൊണ്ടോ അല്ലെങ്കില്‍ ശസ്ത്രക്രിയ വഴിയോ ഭേദമാക്കാം. പോളിസിസ്റ്റിക് ഓവറി എന്ന അവസ്ഥയും പല സ്ത്രീകളിലും അമിതമായ ബ്ലീഡിംഗിന് വഴിയൊരുക്കാറുണ്ട്.
അമിതമായ രക്തപ്രവാഹം ചിലപ്പോഴെങ്കിലും ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുടെ ലക്ഷണവുമാകാം. അതുകൊണ്ട് ഇത്തരം ബ്ലീഡിംഗിന്റെ കാരണം തിരിച്ചറിയുന്നതും പ്രധാനമാണ്. കാരണം ചികിത്സ വൈകിക്കുന്നതാണ് ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ കൂടുതല്‍ ഗൗരവമാക്കുന്നത്.
ഗര്‍ഭനിരോധനത്തിന് ഉപയോഗിക്കുന്ന ഐയുഡി (ഇന്‍ട്രാ യൂട്രൈന്‍ ഡിവൈസസ്) പലപ്പോഴും അമിത രക്തപ്രവാഹത്തിന് കാരണമാകാറുണ്ട്. കോപ്പര്‍ ടി പോലുള്ള ഗര്‍ഭനിരോധന ഉപാധികള്‍ ഉപയോഗിക്കുന്ന പല സ്ത്രീകളിലും ഇത് ബ്ലീഡിംഗിന് കാരണമാകുന്നു. ശരീരത്തിന് പുറത്തു നിന്നുള്ള വസ്തു ഉള്‍ക്കൊള്ളാനുള്ള ബുദ്ധിമുട്ടാണ് ഇതു കാണിക്കുന്നത്. ഇത് പ്രത്യേകിച്ച് രോഗലക്ഷണമാകണമെന്നുമില്ല.
മെനോപോസിനോടനുബന്ധിച്ച് ക്രമം തെറ്റിയ ആര്‍ത്തവവും രക്തപ്രവാഹവും പല സ്ത്രീകളിലും കാണുന്നു. ചിലരില്‍ ഇതിന് ചികിത്സ വേണ്ടി വരും. ചില സ്ത്രീകളില്‍ ഇതു തനിയെ മാറുകയും ചെയ്യും.
കാരണം കണ്ടെത്തി ചികിത്സ തേടുന്നതിലൂടെ ഈ പ്രശ്ന ഒഴിവാക്കാവുന്നതേയുള്ളൂ. ചില സ്ത്രീകളില്‍ അമിത രക്തപ്രവാഹം യൂട്രസ് പ്രശ്നങ്ങളായിരിക്കും കാണിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചിലപ്പോള്‍ ഗര്‍ഭപാത്രം തന്നെ നീക്കം ചെയ്യേണ്ടി വന്നേക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
