Latest Updates
-
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
മാസമുറ, സത്യവും മിഥ്യയും
എല്ലാ കാര്യങ്ങളിലും സത്യവും മിഥ്യയുമുണ്ട്. മാസമുറയുടെ കാര്യത്തിലും ചില വിശ്വാസങ്ങളും സത്യങ്ങളുമുണ്ട്. ഇവയുടെ വാസ്തവം അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ,

മാസമുറ സമയത്ത് ഗര്ഭധാരണം നടക്കില്ലെന്ന് പൊതുവേയൊരു വിശ്വാസമുണ്ട്. ഇത് തെറ്റാണ്. ഈ സമയത്ത് ഗര്ഭധാരണ സാധ്യത കുറവാണ്. എന്നാല് ഗര്ഭിണിയാകില്ലെന്നു പറയാനാകില്ല. പ്രത്യേകിച്ച് ക്രമം തെറ്റിയ ആര്ത്തവവും ഓവുലേഷനുമാണെങ്കില്.
ഈ സമയത്ത് വ്യായാമം പാടില്ലെന്നും പൊതുവെ പറയും. എന്നാല് മാസമുറ സമയത്ത് വ്യായാമം ചെയ്യാന് പാടില്ലെന്ന് നിയമമൊന്നുമില്ല. ഇത് ശരീരത്തിന് ദോഷം വരുത്തുകയുമില്ല. എന്നാല് ഈ സമയത്ത് ശാരീരിക ബുദ്ധിമുട്ടുകളുണ്ടെങ്കില് വ്യായാമം ഒഴിവാക്കാമെന്നേയുള്ളൂ. അധികം ആയാസമില്ലാത്ത വ്യായാമം ചെയ്യുന്നത് മാസമുറ സമയത്തെ ബുദ്ധിമുട്ടുകള് ഒഴിവാക്കും.
അതുപോലെ ഈ സമയത്ത് നീന്തുന്നത് നല്ലതല്ലെന്ന് പഴമക്കാര് പറയും. രക്തം വെള്ളത്തിലാകുമെന്ന ഭയമായിരിക്കും ഇതിനു പിന്നിലുള്ള കാരണം. അല്ലാതെ നീന്തുന്നത് മാസമുറക്കാലത്ത് ഒഴിവാക്കണമെന്നു പറയുന്നതിന് ശാസ്ത്രീയ വിശദീകരണമൊന്നുമില്ല. ഇത്തരം വ്യായാമങ്ങള് ശാരീരിക അസ്വസ്ഥതകള് കുറയ്ക്കുകയാണ് ചെയ്യുക.
പണ്ടുകാലത്ത് ആര്ത്തവസമയത്ത് ചില സ്ഥലങ്ങളില് സ്ത്രീകള് ആദ്യ മൂന്നു ദിവസം കുളിയ്ക്കരുതെന്ന് വിശ്വാസമുണ്ടായിരുന്നു. എന്നാല് നാലാമത്തെ ദിവസം തല നിര്ബന്ധമായും കുളിച്ചിരിക്കണമെന്നും പറയുമായിരുന്നു. മാസമുറ സമയത്ത് ശാരീരിക ശുചിത്വം വളരെ പ്രധാനം. അതുകൊണ്ട് ദിവസവും, കഴിയുമെങ്കില് രണ്ടു നേരവും തല കുളിയ്ക്കുന്നതാണ് നല്ലത്. ശാരീരിക ശുചിത്വമില്ലാത്തത് അണുബാധ പോലുള്ള രോഗങ്ങള്ക്ക് വഴി വയ്ക്കുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
