Latest Updates
-
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം
എമര്ജന്സി പില്സിന് ദോഷങ്ങളോ?

ഈ ഗുളികകളില് ലിവനോജെസ്ട്രല് എന്ന ഹോര്മോണ് അടങ്ങിയിട്ടുണ്ട്.
ലൈംഗിക ബന്ധത്തിന് ശേഷം 72 മണിക്കൂറിനുള്ളില് ഇവ കഴിച്ചിരിക്കണം. എത്ര നേരത്തെ ഇവ കഴിയ്ക്കുന്നുവോ അത്രത്തോളം ഫലപ്രദം എന്നതാണ് കണക്ക്.
പ്രധാനമായും മൂന്നു രീതിയിലാണ് ഈ ഗുളിക ഗര്ഭധാരണം തടയുന്നത്.
അണ്ഡവിസര്ജനം തടയുകയാണ് ഒരു മാര്ഗം. അഥവാ അണ്ഡവിസര്ജനം നടന്നിട്ടുണ്ടെങ്കിലും ബീജവുമായി ചേര്ന്ന് ഭ്രൂണമാകുന്നതു തടയും.
ഭ്രൂണമായിക്കഴിഞ്ഞാലും ഇത് ഗര്ഭാശയ ഭിത്തിയില് പറ്റിച്ചേരുന്നതു തടയുന്നു. ഗര്ഭാശയ ഭിത്തിയില് ഭ്രൂണം പറ്റിച്ചേര്ന്നു കഴിഞ്ഞാല് മാത്രമെ ഭ്രൂണത്തിന് വളരാനാകൂ. എന്നാല് ഗര്ഭാശയ ഭിത്തിയില് ഭ്രൂണം ചേര്ന്നു കഴിഞ്ഞാല് എമര്ജന്സി പില്സ് കൊണ്ടു പ്രയോജനമില്ലാതെ വരും.
ഗര്ഭനിരോധനം 90 ശതമാനവും തടയുമെങ്കിലും ഇത്തരം ഗുളികകള്ക്ക് ചില പാര്ശ്വഫലങ്ങളുമുണ്ട്.
ഇത്തരം ഗുളികകളുടെ ഉപയോഗം ചില സ്ത്രീകളില് വയറുവേദനയുണ്ടാക്കുന്നതായി കണ്ടു വരാറുണ്ട്. മനം പിരട്ടല്, തലവേദന, ക്ഷീണം തുടങ്ങിയവയും ചില സ്ത്രീകള്ക്കെങ്കിലും അനുഭവപ്പെടുന്നതായി തെളിഞ്ഞിട്ടുമുണ്ട്.
ഇത്തരം ഗുളികകള് ചിലര്ക്ക് ഛര്ദിയുണ്ടാക്കും. എന്നാല് ഗുളിക കഴിച്ച് രണ്ടു മൂന്നു മണിക്കൂറിനുള്ളില് ഛര്ദിക്കുകയാണെങ്കില്് ഈ ഗുളികയുടെ പ്രയോജനം ലഭിച്ചിട്ടില്ലെന്നാണ് അര്ത്ഥം. ഇത്തരം സന്ദര്ഭങ്ങളില് രണ്ടാമത്തെ ഡോസ് കൂടി കഴിയ്ക്കുകയായിരിക്കും നല്ലത്.
ചില സ്ത്രീകളില് മോണിംഗ് പില്സ് ക്രമം തെറ്റിയ ആര്ത്തവത്തിനു കാരണമാകാറുണ്ട്. ആര്ത്തവം നേരത്തെ വരിക, താമസിച്ചു വരിക, ആര്ത്തവ രക്തത്തിന്റെ അളവ് കൂടുകോ കുറയുകയോ ചെയ്യുക എന്നിവയും ഇത്തരം ഗുളികകള് കഴിയ്ക്കുന്നതു കൊണ്ടുള്ള പാര്ശ്വഫലങ്ങളില് പെടുന്നു.
ഇത്തരം പ്രശ്നങ്ങള് അനുഭവപ്പെടുകയാണെങ്കില് ഡോക്ടറുടെ നിര്ദേശം തേടുന്നതാണ് നല്ലത്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
