Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ചോളം കഴിയ്ക്കുന്നില്ലേ?

ചോളം ധാരാളം നാരടങ്ങിയ ഒരു ഭക്ഷണമാണ്. ഇത് കഴിയ്ക്കുന്നത് ദഹനം എളുപ്പമാക്കും. മലബന്ധം, കുടലിനുണ്ടാകുന്ന ക്യാന്‍സര്‍ എന്നീ പ്രശ്നങ്ങളെ തടയാനും ചോളത്തിന് കഴിയും.
ധാരാളം ധാതുക്കളുടെ ശക്തികേന്ദ്രമെന്നു വേണമെങ്കില്‍ ചോളത്തെ വിളിയ്ക്കാം. ഇതില്‍ ആന്റി ഓക്സിഡന്റുകള്‍, മഗ്നീഷ്യം, അയേണ്‍, കോപ്പര്‍, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണിവ.
ശരീരത്തിന് മാത്രമല്ലാ, സൗന്ദര്യത്തിനും ചോളം നല്ലതാണ്. ഇവയിലെ ആന്റി ഓക്സിഡന്റുകള്‍ ചര്‍മസൗന്ദര്യം വര്‍ദ്ധിപ്പിക്കും. ചെറുപ്പം നില നിര്‍ത്തും. കോണ്‍ ഓയില്‍ ചര്‍മത്തില്‍ പുരട്ടുന്നത് നല്ലതാണ്. ഇതിലെ ലിനോലെയിക് ആസിഡ് ചര്‍മത്തിന് തിളക്കം നല്‍കും. ചര്‍മത്തിലെ പാടുകള്‍ അകറ്റാന്‍ കോണ്‍ സ്റ്റാര്‍ച്ച് ഉപയോഗിക്കാറുണ്ട്.
ചോളത്തില്‍ ധാരാളം ഇരുമ്പടങ്ങിയിട്ടുണ്ട്. കൂടാതെ വൈറ്റമിന്‍ ബി, ഫോളിക് ആസിഡ് എന്നിവയും ഇവയിലുണ്ട്. ഇത് വിളര്‍ച്ച തടയാന്‍ സഹായിക്കും. ഫോളിക് ആസിഡ് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. കുഞ്ഞിന് ആവശ്യമായ തൂക്കം ലഭിക്കാനും വിളര്‍ച്ച തടയാനും ചോളം സഹായിക്കും.
ഗര്‍ഭിണികള്‍ ചോളം കഴിയ്ക്കുന്നത് കുഞ്ഞിന്റെ മാത്രമല്ലാ, അമ്മയുടെ ആരോഗ്യത്തിനും നല്ലതാണ്. ഗര്‍ഭകാലത്തുണ്ടാകുന്ന മലബന്ധം കുറയ്ക്കാനും ഇത് സഹായിക്കും.
കൊളസ്ട്രോള്‍ കുറയ്ക്കാനും ചോളം നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി, കരോട്ടനോയ്ഡുകള്, ബയോഫ്ളേവനോയ്ഡുകള് എന്നിവയാണ് എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ കൂട്ടാനും സഹായിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
