Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വജൈനല് മസിലുകള്ക്ക് ബലം ലഭിക്കാന്

സാധാരണ തൂക്കമുള്ള കുഞ്ഞാണെങ്കില് പ്രസവശേഷം അല്പനാളുകള്ക്കുള്ളില് വജൈന സാധാരണ രീതിയിലേക്കെത്തും. എന്നാല് കുഞ്ഞിന് വലിപ്പം കൂടുതലുണ്ടെങ്കില് ഇതിനുള്ള സാധ്യത കുറയും. രണ്ടോ അതിലധികമോ കുഞ്ഞുങ്ങളുള്ളവരില് ചിലപ്പോള് മസിലുകള് പൂര്വസ്ഥിതിയിലെത്തുന്നതിന് സാധ്യത കുറവാണ്.
വജൈനയിലെ മസിലുകളുടെ മുറുക്കം കുറയുന്നത് ചിലപ്പോഴെങ്കിലും സെക്സ് ജീവിതിത്തിന് തടസം നിന്നേക്കാം. ലൈംഗികസുഖം കുറയുന്നതിന് ഇത് കാരണമാകും.
പ്രസവത്തില് നഷ്ടപ്പെട്ട മസിലുകളുടെ ബലം തിരികെ ലഭിച്ചാലേ ഈ പ്രശ്നം പരിഹരിക്കാനാകൂ. ഇതില് വ്യായാമം തന്നെയാണ് പ്രധാനം. കെഗെല് വ്യായാമങ്ങള് ഗുണം ചെയ്യും. പെല്വിക് മസിലുകളെ ബലപ്പെടുത്തുന്നവയാണ് ഇത്തരം വ്യായാമങ്ങള്.
യോനീ പ്രദേശത്തെ മസിലുകള്ക്ക് മുറുക്കം ലഭിക്കുന്നതിന് ചെയ്യാവുന്ന ഒരു വ്യായാമമുണ്ട്, മൂത്രമൊഴിക്കുന്ന സമയത്ത് പെട്ടെന്ന് അല്പസമയം മൂത്രം പിടിച്ചു നിര്ത്തുക. പിന്നീട് മൂത്രമൊഴിക്കുക. ഇങ്ങനെ ചെയ്യുമ്പോള് മസിലുകള്ക്ക് നിയന്ത്രണം ലഭിക്കുയും അവ മുറുകുകയും ചെയ്യും.
മസിലുകള് ചുരുക്കുന്ന രീതി മനസിലായാല് ദിവസം പലപ്പോഴായി അര മണിക്കൂര് സമയം ഇതു ചെയ്യുക. മൂത്രവിസര്ജനത്തിന്റെ സമയത്തു മാത്രമല്ലാ. എപ്പോള് വേണമെങ്കിലും ഇതു ചെയ്യാം. ഒരു മാസം അടുപ്പിച്ച് ഇത്തരം വ്യായാമങ്ങള് ചെയ്യുന്നത് യോനീപ്രദേശത്തെ മസിലുകള്ക്ക് മുറുക്കം നല്കും.
വ്യായാമത്തിന് പുറമെ ഇതിനായി ചില ജെല്ലുകളും ലഭിക്കും. എന്നാല് ഡോക്ടറുടെ നിര്ദേശപ്രകാരമെ ഇവ ഉപയോഗിക്കാവൂ.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
