Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വൈറല് ഫീവര് മരണത്തിനും കാരണമാകും

ബേര്ഡ് ഫഌ, സൈ്വന് ഫഌ (പക്ഷിപ്പനി, പന്നിപ്പനി) എന്നിങ്ങനെ വകഭേദങ്ങളും വൈറസ് ബാധയിലുണ്ട്. ഇവ വേണ്ട രീതിയില് ചികിത്സിച്ചില്ലെങ്കില് വളരെ ഗുരുതരമായി മാറാവുന്ന രോഗങ്ങളാണ്. സാധാരണ വൈറസ് പനിയുടെ അതേ ലക്ഷണങ്ങള് തന്നെയാണ് ഇവയും കാണിക്കുക. അതുകൊണ്ട് ഇവയെ സാധാരണ പനിയായി തെറ്റിദ്ധരിക്കാനും സാധ്യതയുണ്ട്.
വൈറസ് ബാധയുടെ ആദ്യലക്ഷണം മിക്കവാറും തൊണ്ടവേദനയായിരിക്കും. തൊണ്ടയിലാണ് ആദ്യം അണുബാധയുണ്ടാകുക. തൊണ്ടയിലെയും ശ്വാസാനാളിയിലേയും പുറത്തെ ആവരണത്തെയായിരിക്കും ഇത് ആദ്യം ബാധിക്കുക. പിന്നീട് ഈ വൈറസ് നമ്മുടെ ശരീരകോശങ്ങളില് വച്ച് സഖ്യയില് ഇരട്ടിയാകും. അങ്ങനെ പനി ബാധിക്കുകയും ചെയ്യും.
വൈറല് ഫഌ വന്നാല് മരുന്നു കഴിച്ചാലും ഇത് കുറയുമെന്നല്ലാതെ പൂര്ണമായും പെട്ടെന്ന്് മാറുകയുമില്ല. കുറഞ്ഞത് മൂന്നോ നാലോ ദിവസം പനിക്കുക തന്ന ചെയ്യും.
ചിലപ്പോള് പനിബാധ വളരെ ശക്തമാവും. ശരീരത്തിന് പ്രതിരോധ ശേഷി കുറയുമ്പോഴാണ് ഇത് സംഭവിക്കുക. തക്ക സമയത്ത് ചികിത്സ തേടാതിരുന്നാല് വൈറസ് തലച്ചോറിനെയും ആന്തരിക അവയവങ്ങളെയും ബാധിക്കുകയും മരണം സംഭവിക്കുകയും ചെയ്യും.
ഒരോ തവണയും ഇത്തരം വൈറസുകള്ക്ക് പരിവര്ത്തനം സംഭവിച്ച് പുതിയ, കൂടുതല് മാരകമായ വൈറസുകള് ഉണ്ടാകും. പുതിയ പേരുകളില് ഒരോ തവണയും വ്യത്യസ്തമായ വൈറസ് പനി ഉണ്ടാവുകയും ചെയ്യും. ഇത് പലതും മരണം വരെ വരുത്തിവയ്ക്കാവുന്നവയാണ്.
പനി വരുമ്പോള് വച്ചുകൊണ്ടിരിക്കാതെ എത്രയും വേഗം ചികിത്സ തേടി ഏതുതരം പനിയാണെന്ന് തിരിച്ചറിയുക. ശരീരത്തിന്റെ പ്രതിരോധശേഷിക്കു സഹായിക്കുന്ന മാര്ഗങ്ങള് സ്വീകരിക്കുകയും ചെയ്യുക.
തുടക്കത്തില് ചികിത്സിച്ചാല് മാരകമാകാവുന്ന പല വൈറസ് ബാധകളും തടയാവുന്നതേയുള്ളൂ. സ്വയം ചികിത്സയും കഴിവതും ഒഴിവാക്കുക. കാരണം കാരണമറിയാതെ കഴിയ്ക്കുന്ന മരുന്ന് മറ്റു പല രോഗങ്ങളിലേക്കുമുള്ള വഴി തുറക്കും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
