Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സെക്സ് ടോയ്സ് അണുബാധ വരുത്തുമോ?

കോണ്ടംസ് സാധാരണയായി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാറില്ല. കാരണം ഇവ രോഗാണു വിമുക്തമാക്കി, സീല് ചെയ്താണ് വരുന്നത്. ഇവ ബ്രാന്റഡ് ആയവ നോക്കി വാങ്ങണമെന്നു മാത്രം. ഗര്ഭനിരോധനം തടയുന്നതിന് മാത്രമല്ലാ, രോഗങ്ങള് ചെറുക്കുന്നതും കോണ്ടംസ് ഉപയോഗിക്കുന്നതു കൊണ്ടുള്ള ഗുണമാണ്.
എന്നാല് റബ്ബര് കൊണ്ടുണ്ടാക്കുന്നതിനാല് ചിലര്ക്ക് കോണ്ടംസ് അലര്ജിയുണ്ടാക്കുന്നതായും കണ്ടുവരുന്നുണ്ട്.
എന്നാല് സെക്സ് ടോയ്സിന്റെ കാര്യം ഇങ്ങനെയല്ല. പല തരത്തിലുള്ള, നിലവാരമുള്ളവയും ഇല്ലാത്തവയും ഇക്കൂട്ടത്തില് പെടും. ഇവ രോഗാണു വിമുക്തമാക്കിയില്ലാ, വരുന്നതും. ഇവ പലപ്പോഴും ആരോഗ്യ പ്രശ്നങ്ങളും അണുബാധയും ഉണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇവ ഉപയോഗിക്കുന്നവര് വൃത്തിയുടെ കാര്യത്തില് അങ്ങേയറ്റം ശ്രദ്ധിക്കണമെന്നു മാത്രം.
ശാരീരിക പ്രത്യകത കാരണം സ്ത്രീകള്ക്കാണ് പുരുഷന്മാരേക്കാള് കൂടുതല് സെക്സ് ടോയ്്സ് ഉപയോഗിച്ചാല് രോഗസാധ്യത കൂടുതലുള്ളത്.
സാനിറ്ററി പാഡുകള്ക്ക് പകരം സ്ത്രീകള് ഉപയോഗിക്കുന്ന ടാമ്പൂണുകളും പൂര്ണമായും സുരക്ഷിതമാണെന്നു പറയാനാവില്ല. ഇവയില് പലതരം രാസവസ്തുക്കള് അടങ്ങിയിട്ടുണ്ട്. ഇത് ചിലപ്പോഴെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കാം.
മാസമുറ സമയത്ത് എപ്പോഴും ടാമ്പൂണുകള് മാത്രം ഉപയോഗിക്കുന്ന പ്രവണത നന്നല്ല. ഇവ സൗകര്യത്തിനു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ചു രാത്രയില്.
നാലു മണിക്കൂറിനേക്കാള് കൂടുതല് ഒരു ടാമ്പൂണ് ഉപയോഗിക്കുകയുമരുത്.
ടാമ്പൂണ് എടുക്കുന്നതിന് മുന്പ് വളരെ വൃത്തിയായി കൈ കഴുകുകയും ചെയ്യണം. ശരീരത്തിന്റെ ഉള്ളിലേക്കു നിക്ഷേപിക്കുന്നതു കൊണ്ട് ഇത് അണുബാധയുണ്ടാക്കാനുള്ള സാധ്യതയും കൂടുതലാണ്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
