Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മാസമുറ സമയം കൃത്യമായി കണ്ടെത്താം

ആര്‍ത്തവം തുടങ്ങിയാല്‍ ആദ്യത്തെ കുറച്ചു മാസങ്ങള്‍ ഇത് ക്രമമായിരിക്കണമെന്നില്ല. ക്രമമായ ആര്‍ത്തവം സ്ത്രീ ശരീരത്തിന്റെ ആരോഗ്യത്തെ കൂടിയാണ് കാണിക്കുന്നത്.
സാധാരണ ഗതിയില്‍ 23 മുതല്‍ 29 ദിവസം വരെയാണ് ആര്‍ത്തവചക്രം. ഇത് ചിലരില്‍ നീണ്ടുപോകുകയോ കുറയുകയോ ചെയ്യാം. ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ് ഇതിന് കാരണം.
കണക്കു കൂട്ടിയാല്‍ ആര്‍ത്തവ ദിവസം കൃത്യമായി കണ്ടെത്താന്‍ സാധിക്കും. ഇതെങ്ങനെയെന്നു നോക്കൂ.
ഒരു മാസം ആര്‍ത്തവം തുടങ്ങുന്നതിന്റെ ആദ്യദിവസം മുതല്‍ അടുത്ത മാസം മാസമുറയാകുന്ന ആദ്യദിവസം വരെയുള്ള ദിവസമാണ് കണക്കൂ കൂട്ടേണ്ടത്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു മാസവും അടുത്ത മാസവും മാസമുറയാകുന്ന ആദ്യദിവസം. ഇത് അടയാളപ്പെടുത്തി വയ്ക്കുക. ഇത് എത്ര ദിവസങ്ങളാണെന്ന് കണക്കു കൂട്ടുകയും വേണം. ഇങ്ങനെ ആറു മാസം തുടര്‍ച്ചയായി ആര്‍ത്തവചക്രത്തിലെ ദിവസങ്ങള്‍ കണക്കു കൂട്ടുക.
എല്ലാ മാസത്തിലേയും ദിവസങ്ങള്‍ ഒരേ രീതിയിലാണ് വരുന്നതെങ്കില്‍ ആര്‍ത്തവം ക്രമമാണെന്നു മനസിലാക്കാം. ഇതില്‍ രണ്ടോ മൂന്നോ ദിവസങ്ങളുടെ വ്യത്യാസമുണ്ടെങ്കില്‍ കുഴപ്പമില്ല. എന്നാല്‍ ഓരോ മാസത്തിലെയും ദിവസങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ടെങ്കില്‍ ഹോര്‍മോണ്‍ പ്രശ്നങ്ങളുണ്ടെന്നു വേണം മനസിലാക്കാന്‍.
ആര്‍ത്തവം ക്രമമല്ലാത്തത് ചിലപ്പോള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. ഇത്തരം പ്രശ്നങ്ങള്‍ കൃത്യമായ വൈദ്യസഹായം കൊണ്ട് പരിഹരിക്കാവുന്നതേയുള്ളൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
