Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഇനി ക്ഷീണം ക്ഷീണിക്കട്ടെ
എന്തൊരു ക്ഷീണമെന്ന് ജീവിതത്തില്‍ ഒരിക്കലെങ്കിലും പരാതിപ്പെടാത്തവര്‍ ഉണ്ടാകില്ല. ക്ഷീണം പല കാരണങ്ങളാലുമുണ്ടാകാം. ക്ഷീണത്തെ ക്ഷീണിപ്പിക്കാനും പല വഴികളുമുണ്ട്.

ഒരു നല്ല ഉറക്കം ഒരുവിധം ക്ഷീണങ്ങളെല്ലാം മാറാനുള്ള നല്ലൊരു വഴിയാണ്. എട്ടു മണിക്കൂര്‍ അല്ലെങ്കില്‍ ഏഴു മണിക്കൂര്‍ ഉറക്കം മതി, ക്ഷീണത്തെ പമ്പ കടത്താന്‍. ഉറങ്ങിയെഴുന്നേറ്റാല്‍ ക്ഷീണം മാറും.
ഉറക്കം ക്ഷീണം വരുത്തുകയും ചെയ്യും. കൂടുതല്‍ നേരം കിടന്നുറങ്ങിയാലും ആകെയൊരു മന്ദിപ്പു തോന്നും. എട്ടു മണിക്കൂര്‍ പതിവായി ഉറങ്ങുന്നയാള്‍ 12 മണിക്കൂര്‍ ഉറങ്ങിയാല്‍ ക്ഷീണം വര്‍ദ്ധിക്കുകയേയുള്ളൂ. അമിതമായി ഉറങ്ങാതിരിക്കുക.
നല്ല ഭക്ഷണത്തിന്റെ പോരായ്മയും ക്ഷീണമുണ്ടാക്കും. ഭക്ഷണമെന്ന പേരില്‍ എന്തെങ്കിലുമൊക്കെ വലിച്ചു വാരി തിന്നതു കൊണ്ടായില്ല, പോഷകങ്ങളുള്ളവ തന്നെ കഴിയ്ക്കണം. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പഴച്ചാറുകള്‍ എന്നിവ ക്ഷീണം കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണസാധനങ്ങളാണ്.
ഒരു കപ്പ് കാപ്പി ഉറക്കം കളഞ്ഞ് ഉണര്‍വോടെ ജോലി ചെയ്യാന്‍ സഹായിക്കും. എന്നാലിത് രാത്രിയിലായാല്‍ ഉറക്കം കളയും. ക്ഷീണത്തിന് ഇട വരുത്തുകയും ചെയ്യും. അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ രാത്രി നേരത്തെ കാപ്പി കുടി ഒഴിവാക്കുന്നതു തന്നെയാണ് ബുദ്ധി.
ക്ഷീണിച്ച ശരീരത്തിന് ഉണര്‍വു നല്കാന് ഒരു മസാജ് സഹായിക്കും. തായ് മസാജ്, ഹോട്ട് സ്റ്റോണ്‍ മസാജ് എന്നിവ ക്ഷീണം കളയാന്‍ നല്ലതാണ്. നല്ലൊരു കുളിയും ശരീരക്ഷീണം അകറ്റുന്നതിന് ഗുണം ചെയ്യും.
പല ക്ഷീണങ്ങളുടേയും ഉറവിടം മനസാണ്. ക്ഷീണമെന്ന് മനസില്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നാല്‍ ശരീരത്തിന് ക്ഷീണം അനുഭവപ്പെടുക തന്നെ ചെയ്യും. മനസിന് ഉണര്‍വു നല്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതാണ് ശരീരക്ഷീണം അകറ്റാന്‍ ഏറ്റവും നല്ലത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
