Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വയര്‍ കുറയ്ക്കാം, എളുപ്പമാര്‍ഗമുണ്ട്

വയര്‍ കുറയ്ക്കാന്‍ ഡയറ്റിംഗ്, വ്യായാമം തുടങ്ങി പല മാര്‍ഗങ്ങളുമുണ്ട്. എന്നാല്‍ ഇത്തരം മാര്‍ഗങ്ങള്‍ പിന്തുടരുന്നതിനു മുന്‍പ് വയര്‍ ചാടാനുള്ള കാരണങ്ങള്‍ കണ്ടെത്തേണ്ടതും പ്രധാനം.
പ്രധാനമായും വയര്‍ ചാടുന്നതിനെ മൂന്നു ഗണങ്ങളില്‍ പെടുത്താം. രാവിലെ ഉണര്ന്നെഴുന്നേല്ക്കുമ്പോള് ചിലര്‍ക്ക് വയര്‍ തീരെ കുറവായിരിക്കും. എന്നാല്‍ രാത്രി കിടക്കാന്‍ പോകുമ്പോഴേയ്ക്കും ഈ വയര്‍ ചാടി ഒരു പരുവത്തിലാകും. ഇത് സ്വാഭവികമായുള്ള വയറല്ല.
ഭക്ഷണക്രമം ശരിയല്ലാതിരിക്കുക, ശോധന ശരിയാവാതിരിക്കുക, ഭക്ഷണം വളരെ വേഗത്തില്‍ കഴിച്ചു തീര്‍ക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇത്തരം വയറിന് കാരണമാകും.
ഭക്ഷണക്രമീകരണമാണ് ഇത്തരത്തിലുള്ള വയര്‍ കുറയ്ക്കാന്‍ കൂടുതല്‍ നല്ലത്. നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുക, ആവശ്യത്തിനു മാത്രം കഴിയ്ക്കുക, ധാരാളം വെള്ളം കുടിയ്ക്കുക, ഭക്ഷണം സമയമെടുത്ത് ചവച്ചരച്ചു കഴിയ്ക്കുക എന്നിവ ഇത്തരത്തിലുള്ള വയര്‍ കുറയ്ക്കാന്‍ സഹായിക്കും.
ടെന്‍ഷന്‍, സ്ട്രെസ് എന്നിവയും വയര്‍ ചാടാന്‍ കാരണമാകും. ടെന്‍ഷന്‍ കൂടുന്തോറും കോര്‍ട്ടിസോള്‍ തോതും വര്‍ദ്ധിക്കും. ഇതുവഴിയുണ്ടാകുന്ന കൊഴുപ്പ് വയറ്റിലാണ് നിക്ഷേപിക്കപ്പെടുക.
തീരെ മെലിഞ്ഞ സ്ത്രീകളില്‍ ചിലപ്പോള്‍ ചെറിയൊരു കുടവയര്‍ കണ്ടെന്നിരിക്കാം. ഇതിന് മിക്കവാറും മുകളില്‍ പറഞ്ഞതു തന്നെയായിരിക്കും കാരണം.
ചിലര്‍ ടെന്‍ഷന്‍ വന്നാല്‍ കൂടുതല്‍ ഭക്ഷണം വലിച്ചുവാരി കഴിയ്ക്കും. ഇതും തടി വര്‍ദ്ധിക്കാനും അങ്ങനെ വയര്‍ ചാടാനും ഇട വരുത്തും. ടെന്‍ഷന്‍ കുറയ്ക്കുക മാത്രമാണ് ഇതിനുള്ള പരിഹാരമാര്‍ഗം.
പ്രസവശേഷം സ്ത്രീകളില്‍ വയര്‍ ചാടുന്നത് സ്വാഭാവികം. പ്രത്യേകിച്ചും സിസേറിയന് കഴിഞ്ഞവരില്‍. ഗര്‍ഭകാലത്ത് വയറ്റിലെ മസിലുകള്‍ അയയുന്നതാണ് ഇതിന് കാരണമാകുന്നത്. ഇതിനുള്ള പരിഹാരം വ്യായാമമാണ്. പ്രത്യേകിച്ചും നിലത്ത് കിടന്നു കൊണ്ടുള്ള വ്യായാമങ്ങള്‍.
ശ്വാസം പിടിച്ച് വയര്‍ ഉള്ളിലേക്കു വലിച്ചു പിടിക്കുന്നതും ഗുണം ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
