Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
ഡിപ്രഷന് ഭക്ഷണചികിത്സയും
ഡിപ്രഷന് ആര്ക്കും വരാവുന്ന ഒരു അവസ്ഥയാണ്. മനസിനെ ബാധിക്കുന്ന ഒരു അവസ്ഥ. എന്നാല് ഇതിനെ മനോരോഗമെന്നും പറയാനാവില്ല.

ഡിപ്രഷന് ചികിത്സയുമുണ്ട്. ഈ ചികിത്സയുടെ ഗണത്തില് ചില ഭക്ഷണങ്ങളും പെടും. ചിലതരം ഭക്ഷണങ്ങള് കഴിയ്ക്കുന്നത് ഡിപ്രഷന് ചെറുക്കാന് സഹായിക്കുമെന്നര്ത്ഥം.
ബദാം ആരോഗ്യത്തിന് നന്ന്. ഇതുപോലെ ഡിപ്രഷന് മാറ്റുന്നതിനും ഇത് സഹായിക്കും. ബദാമിലെ മഗ്നീഷ്യമാണ് ഇതിന് സഹായിക്കുന്നത്. മഗ്നീഷ്യത്തിന്റെ കുറവ് തലച്ചോറില് പ്രശ്നങ്ങളുണ്ടാക്കും. ഇത് ഡിപ്രഷന് വഴി വയ്ക്കുകയും ചെയ്യും.
ബദാമിനു പുറമെ കറുത്ത ബീന്സ്, ചീര, ഉരുളക്കിഴങ്ങ് എന്നിവയിലും മഗ്നീഷ്യം ധാരാളമുണ്ട്.
ടെന്ഷന്, സ്ട്രസ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാകുമ്പോള് നമ്മുടെ ശരീരത്തില് ഫ്രീ റാഡിക്കലുകള് ഉല്പാദിപ്പിക്കപ്പെടുന്നു. ഇത് ഡിപ്രഷന് വഴി വയ്ക്കുകയും ചെയ്യും.
കടല് വിഭവങ്ങളും ഡിപ്രഷന് കുറയ്ക്കാന് സഹായിക്കുന്നവയാണ്. സാല്സണ്, ട്യൂണ തുടങ്ങിയ മത്സ്യങ്ങള് ഫ്രീ റാഡിക്കലുകളുടെ പ്രവര്ത്തനം തടയാന് നല്ലതാണ്. ഇത്തരം ഭക്ഷണങ്ങള് ഡിപ്രഷന് തടയുകയും ചെയ്യും.
പാലുല്പന്നങ്ങളും ഡിപ്രഷന് തടയാന് സഹായിക്കും. ഇവയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡുകളാണ് ഇതിന് കാരണമാകുന്നത്. ഇവ ഫ്രീ റാഡിക്കലുകളെ തടയുന്നു. എന്നാല് പാലില് കാപ്പിപ്പൊടിയിട്ടു കഴിച്ചാല് ഡിപ്രഷന് കൂടുകയേയുള്ളൂ.
ചിക്കന് പ്രേമികള്ക്കു സന്തോഷിക്കാം. ചിക്കനു ഡിപ്രഷന് തടയാന് സഹായിക്കുന്ന ഭക്ഷണം തന്നെയാണ്. ഇതിലെ പ്രോട്ടീന്, തൈറോസിന് എന്ന അമിനോ ആസിഡ് എന്നിവ ഡിപ്രഷനെ തടഞ്ഞു നിര്ത്താന് സഹായിക്കും.
കാര്ബോഹൈഡ്രേറ്റുകള് വണ്ണം കൂട്ടുമെന്നു പറഞ്ഞ് പാടെ ഒഴിവാക്കിക്കളയുന്നവരുണ്ട്. ഇതൊരു നല്ല പ്രവണതയല്ല. കാരണം സെറോട്ടിന് എന്ന ഹോര്മോണ് ഉല്പാദനത്തിന് കാര്ബോഹൈഡ്രേറ്റുകള് അത്യാവശ്യമാണ്.
അനാരോഗ്യകരമായ കാര്ബോഹൈഡ്രേറ്റുകള് ഭക്ഷണത്തില് നിന്നും ഒഴിവാക്കാം. എന്നാല് പയര് വര്ഗങ്ങള്, ധാന്യങ്ങള് എന്നിവ ആരോഗ്യദായകമായ കാര്ബോഹൈഡ്രേറ്റുകളാണ്.
ഡിപ്രഷന് തടയാന് ഡാര്ക് ചോക്ലേറ്റും നല്ലതാണ്. ഡാര്ക് ചോക്ലേറ്റിലെ കൊക്കോ ആണ് ഇതിന് സഹായിക്കുന്നത്. ഇതില് ആന്റി ഡിപ്രസന്റുകള് അടങ്ങിയിട്ടുണ്ട്.
തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന വൈറ്റമിന് ബിയും ഡാര്ക് ചോക്ലേറ്റില് ധാരാളം അടങ്ങിയിട്ടുണ്ട്്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
