Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മാങ്ങ കഴിച്ചാല്‍ ഗ്യാസ് വരുന്നോ?
പഴങ്ങള്‍ ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ചിലതരം പഴവര്ഗങ്ങളെങ്കിലും ഗ്യാസ് വരുത്തിവയ്ക്കും. പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന സോര്‍ബിറ്റോള്‍ എന്നയിനം പഞ്ചസാരയാണ് ഇതിന് കാരണമാകുന്നത്. ഇതിന് പുറമെ ചില ഫൈബറുകളും ദഹനക്കേടിന് വഴിയൊരുക്കും. ഇത് ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

മാങ്ങ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ അല്പം കൂടുതല്‍ കഴിച്ചാല്‍ ഇത് ഗ്യാസ് വരുത്തി വയ്ക്കുകയും ചെയ്യും.
ഗ്യാസ് കാരണം മാങ്ങ കഴിയ്ക്കാന്‍ സാധിക്കില്ലെന്നുള്ളവര്ക്ക് ചെയ്യാവുന്ന ഒരു കാര്യമുണ്ട്, മാങ്ങയുടെ ഒരു ചെറിയ കഷ്ണം ആദ്യം മുറിച്ചെടുത്ത് വെള്ളത്തിലിട്ടു വച്ച് പത്തു പതിനഞ്ച് മിനിറ്റു കഴിയുമ്പോള്‍ കഴിയ്ക്കുക. ഇതിന് ശേഷം മറ്റ് മാങ്ങാക്കഷ്ണങ്ങള്‍ കഴിയ്ക്കാം.
ഡോക്ടറെ അകറ്റി നിര്‍ത്തുമെന്ന് പറയുമെങ്കിലും ആപ്പിളും ഒരു പരിധി കഴിഞ്ഞു കഴിച്ചാല്‍ ദഹനക്കേടുണ്ടാക്കും. ഇതില്‍ പെക്ടിന്‍ എന്ന കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് എളുപ്പത്തില്‍ ദഹിക്കില്ല.
ആപ്പിള്‍ അല്പം വേവിച്ചു കഴിച്ചാല്‍ സ്വാദില്‍ അല്പം മാറ്റം വരുമെങ്കിലും അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങള്‍ ഉണ്ടാകില്ല.
പീച്ച്. പെയര്‍ തുടങ്ങിയ ഫലങ്ങളും ദഹനപ്രശ്നങ്ങളും അസിഡിറ്റിയും ഉണ്ടാക്കും. ഇവയിലെ പെക്ടിന്‍, നാരുകള്‍ എന്നിവയാണ് പ്രശ്നമുണ്ടാക്കുന്നത്. ഇവയും വേവിച്ചു കഴിയ്ക്കുന്നത് ഗ്യാസൊഴിവാക്കും. ഗ്യാസ് കാരണം ഇവ തീരെ കഴിയ്ക്കാതിരിക്കുന്നതിനേക്കാള് നല്ലതാണ് ഇവ വേവിച്ചു കഴിയ്ക്കുന്നത്.
പഴങ്ങള്‍ കഴിയ്ക്കുന്നതിന് മുന്‍പ് ധാരാളം വെള്ളം കുടിയ്ക്കുക. ഇത് ദഹനപ്രശ്നങ്ങളും ഗ്യാസും ഒഴിവാക്കാന്‍ സഹായിക്കും.
പഴങ്ങള്‍ രാത്രി കഴിയ്ക്കുന്നത് ദഹിക്കാന്‍ ബുദ്ധിമുട്ടാക്കുമെന്നു പറയാറുണ്ട്. കഴിവതും മറ്റു സമയങ്ങളില്‍ പഴങ്ങള്‍ കഴിയ്ക്കാന്‍ ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
