Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
വന്ധ്യതയുണ്ടാക്കും ചില രോഗങ്ങള്‍

ചിലരില്‍ ചില പ്രത്യേക തരം അസുഖങ്ങളും വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്. പുരുഷന്മാരിലും സ്ത്രീകളിലും ഒരേ രോഗങ്ങളാണെങ്കിലും ഇത് വ്യത്യസ്ത തരം ഫലങ്ങളായിരിക്കും ഉണ്ടാക്കുന്നത്.
പ്രമേഹം പുരുഷന്മാരില് വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്. പ്രമേഹരോഗികളായ പുരുഷന്മാരുടെ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അംശം സ്വാഭാവികമായും കൂടുതലായിരിക്കും. ഇത് ബീജങ്ങളിലെ ഡിഎന്‍എയെ നശിപ്പിക്കും. ഇത് പുരുഷന്മാരില് വന്ധ്യതാ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും. കാരണം അണ്ഡവും ഭ്രൂണവും യോജിച്ചാലും ബീജത്തിലെ ജെനറ്റിക് കോഡുകള്‍ ദുര്‍ബലമായതു കൊണ്ട് നില നില്ക്കാന് ഭ്രൂണത്തിന് കഴിയില്ല.
സെലിയാക് എന്നൊരു രോഗമുണ്ട്. ഇത് പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതാപ്രശ്നങ്ങളുണ്ടാക്കും. ചെറുകുടലിലെ ഉള്‍ഭാഗത്തെ ആവരണം കേടാകുന്നതാണ് ഇൗ രോഗത്തിന് കാരണമാകുന്നത്. ഇത് ഭക്ഷണം വേണ്ട രീതിയില്‍ ദഹിക്കാന്‍ പ്രശ്നമുണ്ടാകുന്നു. ഇത് പുരുഷന്മാരിലും സ്ത്രീകളിലും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു.
സെലിയാക് രോഗമുള്ള സ്ത്രീകളില്‍ വേഗത്തില്‍ ആര്‍ത്തവവിരാമം സംഭവിക്കും. പുരുഷന്മാരില് വൃഷണങ്ങള്‍ക്ക് തകരാര്‍ സംഭവിക്കാനും ഈ രോഗം കാരണമാകുന്നു. ഈ രീതികളില്‍ സെലിയാക് വന്ധ്യതയ്ക്ക് കാരണമാവുകയും ചെയ്യും.
സ്ത്രീകളിലെ തൈറോയ്ഡ് പ്രശ്നങ്ങളും വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്. ചില സ്ത്രീകളില്‍ തൈറോയ്്ഡ് അമിതവണ്ണമുണ്ടാക്കുന്നു. അമിതവണ്ണം ചില സ്ത്രീകളിലെങ്കിലും വന്ധ്യയ്ക്ക് കാരണവുമാകുന്നുണ്ട്. തൈറോയ്ഡ് സ്ത്രീകളിലെ ഓവുലേഷനേയും ബാധിക്കുന്നുണ്ട്. തൈറോയ്്ഡ് ആന്റിബോഡികള്‍ ഭ്രൂണത്തിന്റെ നില നില്പിന് തന്നെ അപകടമാകും. ചിലപ്പോള്‍ ഇത് അബോര്ഷന് ഇട വരുത്തുകയും ചെയ്യും.
എന്നാല്‍ തൈറോയ്ഡ് പ്രശ്നങ്ങളുള്ള സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നതിന് മുന്‍പ് വേണ്ട ചികിത്സയെടുക്കുകയാണെങ്കില് വന്ധ്യതാ പ്രശ്നങ്ങള്‍ തടയാവുന്നതേയുള്ളൂ.
മുകളില്‍ പറഞ്ഞ എല്ലാ രോഗങ്ങളും എപ്പോഴും വന്ധ്യതാ പ്രശ്നങ്ങളുണ്ടാക്കണമെന്നതും നിര്‍ബന്ധമില്ല. ചില സാധ്യകളാണ് ഇതിനുള്ളത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
