Latest Updates
-
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം
പുകവലിയുടെ ദോഷം കുറയ്ക്കാമോ?

സിഗരറ്റിലെ നിക്കോട്ടിനാണ് അപകടം. ഇത് കുറഞ്ഞ സിഗരറ്റ് വലിക്കുകയെന്നത് ഒരു മാര്‍ഗം. എന്നാല്‍ ഇത് വെറുമൊരു സ്വഭാവമായി മാത്രം കൊണ്ടു നടക്കുന്നവര്‍ക്ക് മാത്രമെ ഗുണം ചെയ്യൂ. പുകവലിക്ക് അടിമയായവര്‍ നിക്കോട്ടിന് കുറഞ്ഞ സിഗരറ്റിലേക്കു തിരിഞ്ഞാല്‍ വിചാരിച്ച സുഖം കിട്ടാതെ കൂടുതല്‍ സിഗരറ്റ് വലിച്ചു കൂട്ടും. അല്ലെങ്കില്‍ പുകയെ കൂടുതല്‍ ഉള്ളിലേക്കെടുക്കാന്‍ ശ്രമിക്കും. പകുതി വലിച്ച് കളയുന്ന ശീലമുള്ളവര്‍ അവസാന പുക വരെയും വലിച്ചെന്നിരിക്കും ഫലം തുല്യം.
നിക്കോട്ടിന് കുറഞ്ഞ സിഗറ്റില് ചിലപ്പോള്‍ മറ്റുള്ള രാസവസ്തുക്കള്‍ കൂടുതലാണെന്നും വരാം. ഇത് വലിക്കുന്നയാളുടെ ശരീരത്തിലേക്ക് കൂടുതല്‍ പ്രവേശിക്കാനും ഇട വരും. ഇത് ആരോഗ്യത്തിന് കൂടുതല്‍ ദോഷം വരുത്തും.
നിക്കോട്ടിന് കുറവുള്ള സിഗരറ്റുകളിലും കണ്ടുവരുന്ന മറ്റൊരു വിഷപദാര്‍ത്ഥമാണ് കാര്‍ബണ്‍ മോണോക്സൈഡ്. ഇത് ഹൃദയത്തിനും രക്തധമനികള്‍ക്കും വളരെയേറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ്. കാര്‍ബണ്‍ മോണോക്സൈസിന് പുറമെ പല വിധത്തിലുള്ള രാസവസ്തുക്കളും സിഗരറ്റില്‍ ചേര്‍ക്കുന്നുണ്ടാകും. ഇവയില്‍ പലതും ക്യാന്‍സര്‍ വരെ ഉണ്ടാക്കാന്‍ ശേഷിയുള്ളവയുമാകും.
പുകവലി ദോഷം കുറയ്ക്കാന്‍ മറ്റൊരു മാര്‍ഗമാണ് വൈറ്റമിന്‍ സപ്ലിമെന്റുകള്‍. പുകവലിക്കുമ്പോള്‍ വൈറ്റമിന്‍ സി ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് കുറയുകയാണ് ചെയ്യുന്നത്. ഇതിന് വേണ്ടി വൈറ്റമിന്‍ സി കഴിച്ചാലും അപകടങ്ങളുണ്ട്. വൈറ്റമിന്‍ സി മൂത്രത്തിലെ അസിഡിറ്റി വര്‍ദ്ധിപ്പിക്കും. ഇത് നിക്കോട്ടിന് ശരീരത്തില്‍ നിന്നും കൂടുതല്‍ പുറന്തള്ളാന്‍ വഴിയൊരുക്കും. ഇത് നല്ലതു തന്നെ. എന്നാല്‍ പുകവലിക്ക് അഡിക്റ്റായ ഒരാള്‍ ഇങ്ങനെ വരുമ്പോള്‍ കൂടുതല്‍ പുകവലിക്കും. ഇത് വീണ്ടും വൈറ്റമിന്‍ സി കുറയാന്‍ കാരണമാകും. സിഗരറ്റിലെ മറ്റു രാസവസ്തുക്കള്‍ കൂടുതല്‍ ശരീരത്തില്‍ എത്തുകയും ചെയ്യും.
ഇത്തരം കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോള്‍ മനസിലാക്കാവുന്ന അടിസ്ഥാന കാര്യമുണ്ട്. പുകവലി ഉപേക്ഷിക്കുകയോ കുറയ്ക്കുകയോ തന്നെയാണ് ഇതിന്റെ ദോഷം കുറയ്ക്കാനുള്ള ഏക മാര്‍ഗം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
