Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
ശരിയായി ശ്വസിക്കൂ, ആരോഗ്യം നന്നാവും

അല്പനേരം ശ്വാസം പിടിച്ചിരിക്കൂ, ഓരോ ശ്വാസത്തിന്റെയും വില വ്യക്തമായി മനസിലാക്കാനാവും.
ശ്വസിക്കാന്‍ ആരും ആരെയും പഠിപ്പിക്കാറില്ല, ആരും പഠിക്കാറുമില്ല, തോന്നുന്നതു പോലെയങ്ങു ശ്വസിക്കും. ശരിയായി ശ്വസിക്കുന്നതിനും ചില ബാലപാഠങ്ങളുണ്ട്. ഇവ അറിയുന്നത് ആരോഗ്യം നന്നാക്കുകയും ചെയ്യും.
സ്വാഭാവികമായി നടക്കുന്ന പ്രക്രിയയാണെങ്കിലും തിരക്കുകളിലും വെപ്രാളങ്ങളിലും പലപ്പോഴും നാം ഒരു ശ്വാസം മുഴുവനുമെടുക്കാറില്ല. ശ്വാസനാളം നിറയുന്ന വിധത്തില്‍ ദീര്‍ഘമായി ശ്വസിക്കുകയാണ് വേണ്ടത്. ശരീരത്തിനുള്ളിലെ ഓക്സിജന്റെ അളവും രക്തപ്രവാഹവും ഇതുവഴി വര്‍ദ്ധിക്കും.
യോഗയിലും മറ്റു ദീര്‍ഘമായി ശ്വാസമെടുക്കേണ്ടതിന്റെ ആവശ്യം എടുത്തു പറയുന്നുണ്ട്. ദീര്‍ഘമായി ശ്വാസം ഉള്ളിലേക്കെടുത്ത് പിന്നീട് ഇത് ശക്തിയോടെ നിശ്വസിക്കുകയാണ് യോഗയില്‍ ചെയ്യുന്നത്.
പരിഭ്രാന്തിയുണ്ടാകുമ്പോഴും മറ്റും നാം ചിലപ്പോള്‍ ദീര്‍ഘമായി ശ്വസിക്കാന്‍ വിട്ടുപോകും. ഇത് വീണ്ടും ടെന്‍ഷന്‍ വര്‍ദ്ധിക്കാന്‍ കാരണമാകുകയും ചെയ്യും. പരിഭ്രാന്തരാകുമ്പോള്‍, അല്ലെങ്കില്‍ ടെന്‍ഷനുണ്ടാകുമ്പോള്‍ കണ്ണുകളടച്ചു പിടിച്ച് ദീര്ഘശ്വാനമെടുത്തു നോക്കൂ. ടെന്‍ഷന്‍ കുറയുന്നതായി അനുഭവപ്പെടും.
ശ്വാസം വലിക്കുന്നതിനൊപ്പം ശ്വാസം നിശ്വസിക്കേണ്ടതും അത്യാവശ്യമാണ്. ഇത് ശരീരത്തിനുള്ളില്‍ കടന്നു കയറിയിട്ടുള്ള വിഷവസ്തുക്കളെ പുറന്തള്ളും.
ശ്വസനത്തിന് വസ്ത്രധാരണത്തിനും പ്രധാന പങ്കുണ്ട്. ഇറുകിയ വസ്ത്രങ്ങളിടുന്നത് ശ്വാസത്തിന്റെ സുഗമസഞ്ചാരത്തെ തടസപ്പെടുത്തും. പ്രത്യേകിച്ച് ഉറങ്ങാന്‍ കിടക്കുമ്പോള്‍. അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങളാണ് ശ്വനസത്തെ കൂടുതല്‍ സഹായിക്കുക.
ശ്വാസമെടുക്കുമ്പോള്‍ പൂര്‍ണമായും ഉള്ളിലേക്കു വലിച്ചെടുക്കാനും പുറത്തു വിടാനും ശ്രമിക്കുക. നല്ല ശ്വസനം പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
