Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കണ്‍തടത്തിലെ കറുപ്പ് ആരോഗ്യപ്രശ്നവും

ഇത് കേവലം സൗന്ദര്യപ്രശ്നം മാത്രമല്ലാ, ആരോഗ്യപ്രശ്നം കൂടിയാണ്. അനീമിയ, കരള്‍ രോഗങ്ങള്‍, ശരീരത്തിലെ ജലാംശം കുറയുക തുടങ്ങിയ പലവിധ കാരണങ്ങളും ഇതിന് പുറകിലുണ്ടാകും.
നമ്മുടെ ചര്‍മത്തിനടിയില്‍ ചെറിയ രക്തക്കുഴലുകളുണ്ട്. ഇതിലൂടെ രക്തം പ്രവഹിക്കുമ്പോള്‍ ചിലപ്പോള്‍ പുറത്തേക്കുമാവും. ചില എന്‍സൈമുകളും ഉല്പാദിപ്പിക്കപ്പെടും. രക്തവും എന്‍സൈമുകളും കൂടിച്ചേര്‍ന്ന കറുത്ത നിറമുണ്ടാവുകയും ചെയ്യും. കണ്ണിനടിയിലെ ചര്‍മം വളരെ മൃദുവായതു കൊണ്ട് ഈ കറുത്ത നിറം പുറത്തു കാണുകയും ചെയ്യും.
കണ്‍തടത്തിലെ കറുപ്പിന് കാരണങ്ങള്‍ പലതുണ്ട്. പ്രായം കൂടുന്തോറും കണ്ണിന് താഴെയുള്ള ചര്‍മത്തിന്റെ കട്ടി കുറയും. ഇത് കണ്തടത്തില് കറുപ്പു വരുത്താന്‍ കാരണമാവുകയും ചെയ്യും.
പാരമ്പര്യവും കണ്‍തടത്തിലെ കറുപ്പിന് കാരണമാകുന്നുണ്ട്. പാരമ്പര്യമായി ഈ പ്രശ്നമുള്ളവരില്‍ ഇത് കൂടുതലായി കാണപ്പെടുന്നു.
വൈറ്റമിന്‍ കുറവും കണ്‍തടത്തിലെ കറുപ്പിന് കാരണമാകുന്നുണ്ട്. വൈറ്റമിന്‍ എ, സി, കെ, ഇ എന്നിവയുടെ കുറവ് കണ്‍തടത്തിലെ കറുപ്പിന് കാരണമാണ്. ഇവയടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് നല്ലൊരു മാര്‍ഗമാണ്. ഉ
ഉറക്കക്കുറവും കണ്‍തടത്തിലെ കറുപ്പിന് കാരണമാകും. ഉറങ്ങിയില്ലെങ്കില്‍ കണ്‍തടത്തിലെ ചര്‍മം വിളറും. ഇത് കറുപ്പെടുത്തു കാണിക്കുകയും ചെയ്യും.
മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങള്‍ കണ്‍തടത്തിലെ കറുപ്പിന് കാരണമാകും. ഇവ ശരീരത്തിലെ ജലാംശം വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇത് കണ്‍തടം കറുപ്പിക്കും. കൂടുതല്‍ കാപ്പി കുടിയ്ക്കുന്നതും കണ്‍തടത്തിലെ കറുപ്പു കൂട്ടും.
കൂടുതല്‍ വെയിലേല്‍ക്കുന്നതും നേരിട്ട് സൂര്യരശ്മികള്‍ കൊള്ളുന്നതും കണ്‍തടത്തിലെ കറുപ്പിന് കാരണമാകും. വെയിലേല്ക്കുമ്പോള് ചര്‍മത്തിനടിയിലെ മെലാനിന്‍ കൂടുതല്‍ ഉല്പാദിപ്പിക്കപ്പെടും. ഇത് കറുപ്പു നിറത്തിന് കാരണമാകും.
ചര്‍മത്തിന് രണ്ടു പാളികളുണ്ട്, എപ്പിഡെര്‍മിസ്, ഡെര്‍മിസ് എന്നിങ്ങനെ. എപ്പിഡര്മിസിലാണ് കൂടുതല്‍ മെലാനില്‍ ഉല്പാദിപ്പിക്കപ്പെടുന്നതെങ്കില് ബ്രൗണ്‍ നിറത്തിലാണ് കാണുക. ഡെര്മിസിലാണെങ്കില് നീല നിറത്തിലോ അല്പം ചാരനിറത്തിലോ കാണപ്പെടും.
ഹോര്‍മോണ്‍ വ്യത്യാസങ്ങളും കണ്‍തടത്തിലെ ഉറക്കത്തിന് കാരണമാകും. പ്രത്യേകിച്ച് സ്ത്രീകളില്‍ ഗര്‍ഭകാലം, ആര്‍ത്തവസമയം തുടങ്ങിയവ കണ്‍തടത്തിലെ കറുപ്പിന് കാരണമാകും.
കണ്ണുകള്‍ തിരുമ്മുമ്പോഴും കണ്തടത്തില് കറുപ്പുണ്ടാകും. പ്രത്യേകിച്ചും അലര്‍ജി. ഫുഡ് അലര്‍ജിയും കണ്‍തടത്തിലെ കറുപ്പിന് കാരണമാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
