Latest Updates
-
ഒക്ടോബർ 12 പഞ്ചാംഗം: ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
നവരാത്രി നാളിൽ ധനലാഭം ഉറപ്പ്: ഒക്ടോബർ 12-ലെ ശുഭമുഹൂർത്തങ്ങളും ഒഴിവാക്കേണ്ട സമയങ്ങളും അറിയാം -
നവരാത്രി വാരം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
നവരാത്രി രണ്ടാം ദിനം: ഗർബ ആഘോഷം ഗംഭീരമാക്കാം; ദമ്പതികൾ ശ്രദ്ധിക്കേണ്ട സുരക്ഷാ കാര്യങ്ങൾ -
ഒക്ടോബർ 12 നക്ഷത്രഫലം: സ്വാതിയിൽ നിന്ന് വിശാഖത്തിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
നവരാത്രി വ്രതം: വ്രതമെടുക്കുമ്പോൾ എന്തൊക്കെ കഴിക്കാം? ആരോഗ്യത്തോടെ ആഘോഷിക്കാൻ ഈ ഗൈഡ് സഹായിക്കും -
ഒക്ടോബർ 11 രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങളും 12 രാശികളുടെ സമ്പൂർണ്ണ ഫലങ്ങളും അറിയാം -
നവരാത്രി ഒന്നാം ദിനം: ഓറഞ്ച് ലുക്കിൽ തിളങ്ങാൻ ഇതാ ചില കിടിലൻ സ്റ്റൈലിങ് ടിപ്പുകൾ; ഓഫിസിൽ നിന്ന് നേരെ ഗർബ വേദിയിലേക്ക്! -
ദ്വിപുഷ്കര യോഗം: ഇന്ന് രാത്രി 9:30 മുതൽ സ്വർണ്ണവും വാഹനവും വാങ്ങാൻ സുവർണ്ണാവസരം - അറിയേണ്ടതെല്ലാം -
നവരാത്രി ഗർബ ആഘോഷങ്ങളിൽ മേക്കപ്പ് പടരില്ല, വിയർപ്പിനെ തോൽപ്പിക്കാൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ!
ചില 'സ്തന' പ്രശ്നങ്ങള്‍ തിരിച്ചറിയൂ

സ്തനങ്ങള്‍ക്ക് പൊതുവെ അനുഭവപ്പെടുന്ന ചില പ്രശ്നങ്ങള്‍ എന്തെല്ലാമെന്നു നോക്കൂ.
ശിശുക്കള്‍ക്ക് മുലപ്പാല്‍ കൊടുക്കുന്ന സ്ത്രീകളില്‍ മുലപ്പാല്‍ കെട്ടിക്കിടന്ന് സ്തനം നീരുവെച്ചു വീര്‍ക്കാറുണ്ട്. ക്രമേണ അതു പഴുക്കുകയും മുലക്കണ്ണിലൂടെ പഴുപ്പുവരികയും ചെയ്യും. ഉടനെ ചികിത്സ തുടങ്ങിയില്ലെങ്കില്‍ പഴുപ്പ് കല്ലുപോലെയാവും. രോഗിയെ ബോധംകെടുത്തി, സ്തനം കീറി പഴുപ്പു കളയേണ്ടിവരും.
ഗര്‍ഭിണിയല്ലാത്ത സ്ത്രീകള്‍ക്ക് സ്തനങ്ങളില്‍നിന്ന് പാല് വരികയാണെങ്കില്‍ അതിനു കാരണം രക്തത്തില്‍ പ്രൊലാക്ടിന്‍ എന്ന ഹോര്‍മോണ്‍ കൂടുന്നതാണ്. സ്പെഷലിസ്റ്റിനെ കാണിച്ച് ചികിത്സ തുടങ്ങേണ്ടത് ആവശ്യമാണ്.
ചില സ്ത്രീകളുടെ സ്തനങ്ങളില്‍ നിന്ന് രക്തം വരുന്നതായി കണ്ടുവരാറുണ്ട്.
ഇത് കാന്‍സറിന്റെ ലക്ഷണമാവാനിടയുണ്ട്. ഉടനെ ഡോക്ടറെ കാണിച്ച് ചികിത്സ തുടങ്ങണം.
ശിശുക്കള്‍ക്ക് മുലപ്പാല്‍ കൊടുക്കുന്ന സ്ത്രീകളില്‍ ഇത് കാണാറുണ്ട്. സാധാരണയായി ശിശു മുലപ്പാല്‍ വലിച്ചുകുടിക്കുമ്പോള്‍ മുലക്കണ്ണും അതിനു ചുറ്റുമുള്ള കറുത്ത ഭാഗവും ശിശുവിന്റെ വായ്ക്കുള്ളിലാവേണ്ടതാണ്. അതിനുപകരം മുലക്കണ്ണുമാത്രം ശിശുവിന്റെ വായ്ക്കുള്ളിലാവുമ്പോള്‍ മുലക്കണ്ണിന്റെ ചര്‍മം വിണ്ടുകീറുകയും പിന്നീട് പഴുക്കുകയും ചെയ്യുന്നു.
ചില സ്ത്രീകളുടെ മുലക്കണ്ണുകള്‍ ഉള്ളിലേക്കു വലിഞ്ഞിരിക്കും. അപ്പോള്‍ ശരിയായ രീതിയില്‍ മുലപ്പാലൊഴുകാന്‍ തടസ്സം നേരിടുന്നു. അതുകൊണ്ട് ഗര്‍ഭിണിയെ ഡോക്ടര്‍ പരിശോധിക്കുമ്പോള്‍ സ്തനപരിശോധനയും നടത്തേണ്ടതാണ്. വലിഞ്ഞിരിക്കുന്ന മുലക്കണ്ണ് ശരിയാവുന്നില്ലെങ്കില്‍ മുലപ്പാല്‍ പിഴിഞ്ഞെടുത്ത് സ്പൂണ്‍കൊണ്ട് ശിശുവിനു നല്‍കാം.
സ്തനങ്ങളില്‍ ചിലപ്പോള്‍ മുഴകള്‍ കണ്ടുവരാറുണ്ട്. ഇത് ചിലപ്പോള്‍ സ്തനാര്‍ബുദ ലക്ഷണവുമാകാം.നിരുപദ്രവകാരിയായ മുഴകള്‍ പലപ്പോഴും ഹോര്‍മോണുകളുടെ ആധിക്യംകൊണ്ടായിരിക്കാം. അവ ചികിത്സിക്കുകയോ ശസ്ത്രക്രിയവഴി നീക്കംചെയ്ത് പരിശോധിക്കുകയോ ചെയ്യാം. എല്ലാ മുഴകളും കാന്‍സറായിരിക്കണമെന്നില്ലെങ്കിലും ചിലപ്പോള്‍ കാന്‍സറായി തീര്‍ന്നേക്കാം.
ചില സ്ത്രീകളില്‍ ആര്‍ത്തവകാലത്തുമാത്രം മാറിടത്തില്‍ വേദനയും മുഴകളും ഉണ്ടാവാറുണ്ട്. മധ്യവയസ്കരില്‍ കൂടുതല്‍ കാണപ്പെടുന്നു. ഇതിനെ ഫൈബ്രോ അഡിനോസിസ് എന്ന് വിളിക്കുന്നു.
മുകളില്‍ പറഞ്ഞ പല പ്രശ്നങ്ങളും നേരത്തെ കണ്ടെത്തിയാല്‍ ചികിത്സ കൊണ്ട് പൂര്‍ണമായും മാറ്റാവുന്നതേയുള്ളൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
