Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ചുവന്ന ഇറച്ചി വേണ്ടേ വേണ്ട

എന്നാല്‍ ഏതു ഭക്ഷണവും കഴിയ്ക്കേണ്ട രീതിയില്‍ കഴിച്ചാല്‍ ഗുണമുണ്ടാകും. ഇറച്ചിക്കും ഇത് ബാധകമാണ്.
കുട്ടികളുടെ വളര്‍ച്ചക്ക് ആവശ്യമായ അയേണ്‍, സിങ്ക്, വൈറ്റമിന്‍ ബി 12 എന്നിവ മാംസത്തിലടങ്ങിയിട്ടുണ്ട്. ധാരാളം പ്രോട്ടീനും ഇറച്ചി കഴിച്ചാല്‍ ലഭിക്കും. സ്പോര്ട്സുകാര്ക്കും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും മാംസഭക്ഷണം നല്ലതാണ്.
സാധാരണയായി ആട്, പോത്ത് തുടങ്ങിയവയുടെ ഇറച്ചി ആരോഗ്യത്തിന് നല്ലതല്ലെന്ന് പറയും. എന്നാല്‍ ഇവയില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ശരീരത്തിന് ആവശ്യമായ ഒന്നാണ്. സാധാരണ മറ്റുള്ള ഭക്ഷണങ്ങളില്‍ നിന്ന് മഗ്നീഷ്യം ലഭിക്കുവാന്‍ ബുദ്ധിമുട്ടാണ്.
എന്നാല്‍ മാംസഭക്ഷണം എങ്ങനെയാണ് കഴിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് പോഷകങ്ങള്‍ ലഭിക്കുന്നതും. സാധാരണയായി ഇന്ത്യന്‍ പാചകരീതിയില്‍ ധാരാളം മസാലകളും എണ്ണയും ചേര്‍ത്താണ് ഇറച്ചി പാചകം ചെയ്യാറ്. ഇത് ഒരുതരത്തില്‍ മാംസത്തിന്റെ പോഷകഗുണം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. മാത്രമല്ലാ, കൊഴുപ്പ് ഇറച്ചിയില്‍ തന്നെയുള്ളതുകൊണ്ട് വീണ്ടും എണ്ണ ചേര്‍ക്കേണ്ട ആവശ്യമില്ല.
ഇറച്ചി ഗ്രില്‍ ചെയ്ത് കഴിയ്ക്കുകയാണ് ആരോഗ്യകരമായ രീതി.
ഇറച്ചി വാങ്ങുമ്പോഴും പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അധികം മൂത്ത ഇറച്ചി വാങ്ങാതിരിക്കുകയാണ് നല്ലത്. ഇതിലുള്ള കൊഴുപ്പ് നേരെ ഹൃദയത്തിലേക്കാണ് പോകുക. അധികം മൂക്കാത്ത ഇറച്ചിയില്‍ കൊഴുപ്പ് കുറവായിരിക്കും.
വെട്ടിനുറുക്കിയ ഇറച്ചി വാങ്ങുമ്പോഴും ശ്രദ്ധിക്കണം. ഇവയില്‍ കൊഴുപ്പു കൂടിയ ഇറച്ചിയുടെ ഭാഗങ്ങളിട്ടാലും തിരിച്ചറിയുവാന്‍ ബുദ്ധിമുട്ടാണ്.
കടകളില്‍ ഉപ്പിട്ട് പാക്കറ്റുകളിലായി വച്ചിരിക്കുന്ന ഇറച്ചി വാങ്ങാതിരിക്കുകയാണ് നല്ലത്. ഇതില്‍ സോഡിയം നൈട്രേറ്റ് എന്നൊരു രാസവസ്തു കലര്‍ത്തിയിട്ടുണ്ട്. ഇറച്ചിയ്ക്ക് നല്ല ചുവപ്പുനിറം നല്‍കുന്നത് ഇതാണ്. ക്യാന്‍സറുണ്ടാക്കാന്‍ സാധ്യതയുള്ള ഒരു രാസവസ്തുവാണിത്. ഇത്തരം ഇറച്ചി വാങ്ങുകയാണെങ്കില്‍ ഇവയില്‍ ഏതൊക്കെ പദാര്‍ത്ഥങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്ന് നോക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
