Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ടെന്‍ഷന്‍ ഒഴിവാക്കണോ, വായിക്കൂ

ജീവിതം കടന്നുപോകുന്നത് കൂടുതലും സമാധാനമില്ലായ്മയില്‍ നിന്നാണെന്ന് വേണമെങ്കില്‍ പറയാം. വീട്ടിലാണെങ്കിലും ഓഫിസിലാണെങ്കിലും സ്ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയവ. ഇത്തരം സമാധാനക്കേടുകളില് നിന്ന് മനസിന് വിടുതല്‍ നല്‍കാനുള്ള നല്ലൊന്നാന്തരം മാര്‍ഗമാണ് യോഗ, ധ്യാനം തുടങ്ങിയവ.
ടെന്‍ഷന്‍ കുറയ്ക്കാന്‍ മൂന്നു തരം ധ്യാനം-യോഗകളുണ്ട്. ഇതിലൊന്ന് ശ്വസനക്രിയകളാണ്. കാറ്റും വെളിച്ചവുമുള്ള ഒരിടത്തിരുന്ന് ശ്വസനക്രിയകള്‍ ചെയ്യാം. യോഗ അറിയാത്തവരാണെങ്കിലും ചെയ്യാവുന്നവയുണ്ട്. കണ്ണുകളടച്ചിരുന്ന് ദീര്‍ഘമായി ശ്വാസമെടുക്കുകയും നിശ്വസിക്കുകയും ചെയ്യുക. അല്ലെങ്കില്‍ മൂക്കിന്റെ ഒരു ഭാഗം അടച്ചു പിടിച്ച് ഒരു ഭാഗത്തു കൂടി മാത്രം ശ്വാസമെടുക്കുകയും മറുഭാഗത്തിലൂടെ നിശ്വസിക്കുകയും ചെയ്യുക. ദിവസവും ഇത് 15 മിനിറ്റെങ്കിലും ചെയ്യുക.
മനസിനായുള്ള ധ്യാനങ്ങളുണ്ട്. ഇതിന് സ്വസ്ഥമായ ഒരു സ്ഥലം തെരഞ്ഞെടുക്കുക. എല്ലാ തിരക്കുകയും ചിന്തകളും മനസില്‍ നിന്ന് മാറ്റി നിര്‍ത്തി ശാന്തമായ മനസോടെ ഏകാഗ്രമായി അല്പസമയം ഇരിക്കുക.
ഇഷ്ടമുള്ള കാര്യം ചെയ്യുകയാണ് ടെന്‍ഷന്‍ കുറയ്ക്കാനുള്ള ഏറ്റവും എളുപ്പവഴി. ഇത് പാട്ടാവാം, നൃത്തമാകാം, പെയിന്റിംഗാകാം. ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അറിയാതെ മനസിലെ ടെന്‍ഷന്‍ ഒഴിഞ്ഞു പോകും. ചെയ്യുന്ന കാര്യത്തില്‍ മുഴുകുമ്പോള്‍ ടെന്‍ഷനുകള്‍ ശല്യം ചെയ്യില്ല. ദിവസം പത്തിരുപതു മിനിറ്റെങ്കിലും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള സാവകാശം കണ്ടെത്തുക.
യോഗവും ധ്യാനവുമെല്ലാം മനസിലെ മാത്രമല്ലാ, ശരീരത്തേയും ശക്തിപ്പെടുത്തുന്നുണ്ട്. ഇതുവഴി ശരീരത്തിലെ വിഷാംശമെല്ലാം പുറന്തള്ളപ്പെടുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
